നോ​മ്പി​ന്റെ സാ​മൂ​ഹി​ക​ത

അ​ല്ലാ​ഹു​വി​െ​ൻ​റ കാ​രു​ണ്യം അ​തി​വി​ശാ​ല​വും സൂ​ക്ഷ്​മ​വു​മാ​ണ്. ന​മ്മു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച നേ​രി​യ ആ​ലോ​ച​ന​പോ​ലും എ​ത്ര​മാ​ത്രം കാരുണ്യം അ​വ​ൻ ന​മ്മു​ടെമേ​ൽ ചൊ​രി​യു​ന്നു​ണ്ടെ​ന്ന തി​രി​ച്ച​റി​വ്​ ന​ൽ​കു​ന്നു. പ​ല​പ്പോ​ഴും അ​ല്ലാ​ഹു​വെ​ മ​റ​ന്നും ധി​ക്ക​രി​ച്ചും അ​വ​െ​ൻ​റ ഇ​ഷ്​​ട​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​തെ​യും മു​ന്നോ​ട്ടുപോ​യി​ട്ടും ന​മ്മ​ള​നു​ഭ​വി​ക്കു​ന്ന ആ​രോ​ഗ്യ​വും സു​ഖ​വും സ​ന്തോ​ഷ​വും സൗ​ക​ര്യ​വുമൊക്കെ അ​വ​െ​ൻ​റ ദയാവായ്​പല്ലാ​തെ മ​റ്റെ​ന്താ​ണ്. ആ ​കാ​രു​ണ്യ​ത്തി​െ​ൻ​റ അ​ട​യാ​ള​മാണ്​ റ​മ​ദാ​ൻ പോ​ലു​ള്ള അ​സു​ല​ഭ​ാവ​സ​രം. ഭൗ​തി​ക​ലോ​ക​ത്തി​െ​ൻ​റ തി​ര​ക്കി​നി​ട​യി​ൽ ന​ഷ്​​ട​പ്പെ​ടു​ന്ന ദൈ​വ​ബോ​ധ​വും പ​ര​ലോ​കചിന്തയും തി​രി​ച്ചു​പി​ടി​ക്കാ​ൻ അ​വ​ൻ​ത​ന്നെ ന​മു​ക്കാ​യി ഒ​രു​ക്കി​ത്ത​രു​ന്ന സ​ന്ദ​ർ​ഭം.

ജീ​വി​ത​ത്തി​ൽ ന​മു​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത്​ അ​ല്ലാ​ഹു​വാ​ണ്​ എ​ന്ന വി​ശ്വാ​സ​ത്തി​െ​ൻ​റ​യും പ്ര​ഖ്യാ​പ​ന​ത്തി​െ​ൻ​റ​യും പ്രാ​യോ​ഗി​കരീ​തി​യാ​ണ്​ റ​മ​ദാ​നി​ലൂ​ടെ നാ​മോ​രോരു​ത്ത​രും തെ​ളി​യി​ക്കു​ന്ന​ത്. അ​ല്ലാ​ഹു​വി​ന്​ ഇ​ഷ്​​ട​മ​ല്ല എ​ന്ന ഒ​​െരാ​റ്റ കാ​ര​ണ​ത്താ​ൽ ന​മ്മു​ടെ ഇ​ഷ്​​ട​ങ്ങ​ളെ​യും താ​ൽ​പ​ര്യ​ങ്ങ​ളെ​യും മാ​റ്റി​വെ​ക്കാ​ൻ ശീ​ലി​ക്കു​ന്ന ദി​ന​രാ​ത്ര​ങ്ങ​ൾ. ആത്​മവി​ചാ​ര​ണ​യു​ടെ സ​മ​യം കൂ​ടി​യാ​ണ്​ നോ​മ്പുകാ​ലം. മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ ന​മ്മെ​ക്കു​റി​ച്ച  അ​ഭി​പ്രാ​യം മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​ല​പ്പോ​ഴും നാം ​ആ​ലോ​ചി​ക്കു​ക​യും ശ്ര​മി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.

എ​ന്നാ​ൽ, ത​െ​ൻ​റ എ​ല്ലാ ന്യൂ​ന​ത​ക​ളും കു​റ​വു​ക​ളും ഏ​റ്റ​വും ന​ന്നാ​യി അ​റി​യു​ന്ന, ത​െ​ൻ​റ വി​ചാ​ര​ങ്ങ​ളെ​പോ​ലും സൂ​ക്ഷ്​​മ​മാ​യി മ​ന​സ്സി​ലാ​ക്കി​യ റ​ബ്ബി​െ​ൻ​റ മു​ന്നി​ൽ താ​ൻ ആ​രാ​യി​രി​ക്കും എ​ന്ന ചോ​ദ്യ​ത്തി​െ​ൻ​റ ഉ​ത്ത​രമാ​ണ്​ നോ​മ്പുകാ​ല​ത്ത്​ നാം ​അ​ന്വേ​ഷി​ക്കേ​ണ്ട​ത്. അ​തി​നാ​ൽത​ന്നെ ഒാ​രോ​രു​ത്ത​രും സ്വ​ന്തം വീ​ഴ്​​ച​ക​ൾ പ​രി​ശോ​ധി​ച്ച്​ അ​തി​നെ പ​രി​ഹ​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി ഇ​തി​നെ മ​ന​സ്സി​ലാ​ക്കേ​ണ്ട​തു​ണ്ട്. 

കൂ​ട്ടാ​യ്​​മ​യു​ടെ​യും സാ​മൂ​ഹി​ക​ബോ​ധ​ത്തി​െ​ൻ​റ​യും വ​ലി​യ സ​ന്ദേ​ശം റ​മ​ദാ​ൻ പ​ക​ർ​ന്നു​ത​രു​ന്നു​ണ്ട്. നോ​മ്പുകാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ, പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി റ​മ​ദാ​ൻകി​റ്റു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നു​മാ​യും ഫി​ത്ർ സ​കാ​ത്തി​െ​ൻ​റ ശേ​ഖ​ര​ണ​വും വി​ത​ര​ണ​വു​മാ​യുമൊക്കെ ബ​ന്ധ​പ്പെ​ട്ട്​ രൂ​പ​പ്പെ​ടു​ന്ന കൂ​ട്ടാ​യ്​​മ​ക​ൾ ന​ൽ​കു​ന്ന​ത്​ വ​ലി​യ സാ​മൂ​ഹി​കബോ​ധം ത​ന്നെ​യാ​ണ്.

ന​ന്മ​ക്കാ​യി ഒ​രു​മി​ക്കു​ക​യും ന​ന്മ​യെ​ക്ക​ുറി​ച്ചാ​ലോ​ചി​ക്കു​ക​യും ചെ​യ്യു​ന്ന അ​ത്ത​രം സ​ംരംഭങ്ങ​ളും ശ്ര​മ​ങ്ങ​ളും ഒാ​രോ നാ​ടി​െ​ൻ​റ​യും വെളിച്ചമാണ്. ധ്രു​വീ​ക​ര​ണ​ത്തി​നും ശി​ഥി​ലീ​ക​ര​ണ​ത്തി​നു​മുള്ള ആ​സൂ​ത്രി​തശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നി​ട​ത്ത്​ ന​ന്മ​യി​ൽ അ​ധി​ഷ്​​ഠി​ത​മാ​യ ഇ​ത്ത​രം വി​ശാ​ലകൂ​ട്ടാ​യ്​​മ​ക​ൾ നി​ല​നി​ർ​ത്ത​പ്പെ​ടു​ന്നി​ട​ത്താ​ണ്​ നോ​മ്പ്​ ന​ൽ​കു​ന്ന സാ​മൂ​ഹി​കബോ​ധ​ത്തി​െ​ൻ​റ വി​ജ​യം.