ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

ചെറുവണ്ണൂർ: എസ്.ഐ.ഒ ചെറുവണ്ണൂർ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കുകയും പ്രദേശത്തെ നിർധനവിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. സംഗമം ചെറുവണ്ണൂർ വില്ലേജ് ഓഫിസർ പി.എം. റഹീം ഉദ്ഘാടനം ചെയ്തു. എൻ.പി. ബീരാൻ കോയ മുഖ്യപ്രഭാഷണം നടത്തി. മസ്ജിദുസലാം പ്രസിഡൻറ് പി. അബ്ദുൽ അസീസ്, ജമാ അത്തെ ഇസ്ലാമി ചെറുവണ്ണൂർ അമീർ എ.പി. ലത്തീഫ്, എം.എ. ഖയ്യൂം, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് പി.സി. മുബാറക്ക് തുടങ്ങിയവർ സംസാരിച്ചു. അദീബ് അധ്യക്ഷത വഹിച്ചു. സ്വാലിഹ് സ്വാഗതവും ഷമീം നന്ദിയും പറഞ്ഞു. ബാസിത്ത് ഖിറാഅത്ത് നടത്തി.