ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കോതമംഗലം: മാനവ് മൈഗ്രന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും നെല്ലിക്കുഴി തണല്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും സഹകരണത്തോടെ    ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ  പാനിപ്ര ബോംബെ പ്ലൈവുഡില്‍ നടത്തിയ ക്യാമ്പ് ഗ്രാമ പഞ്ചായത്തംഗം കെ.വി.പരീക്കുട്ടി ഉദ്ഘാടനം ചെയ്തു. മാനവ് ഫൗണ്ടേഷന്‍ ട്രഷറര്‍ പി.എം.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മാനവ് കോഓര്‍ഡിനേറ്റര്‍ ഉമര്‍ ഫാറൂഖ്, തണല്‍ ജില്ലാ സെക്രട്ടറി ഷാജി എന്‍.എസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുരിയച്ചന്‍ എന്നിവര്‍ സംസാരിച്ചു. അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പിലുണ്ടായിരുന്നു. മാനവ് ഫൗണ്ടേഷന്‍ സെക്രട്ടറി കെ.കെ.ബഷീര്‍, വൈസ് പ്രസിഡന്റ് എം.എം.മുഹമ്മദ് ഉമര്‍, നെല്ലിക്കുഴി തണല്‍ പ്രവര്‍ത്തകര്‍, പി.എച്ച്.സി സ്റ്റാഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലേറിയ, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ മാരകരോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് കാമ്പില്‍ നടന്നത്.
Displaying snap from the camp.jpg