വി​വാ​ദ സ്കൂ​ൾ യൂ​നി​ഫോം പി​ൻ​വ​ലി​ക്ക​ണം –എ​സ്.​​െഎ.​ഒ

ഈ​രാ​റ്റു​പേ​ട്ട: അ​രു​വി​ത്തു​റ അ​ൽ​ഫോ​ന്‍സ പ​ബ്ലി​ക്​ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ത​യാ​റാ​ക്കി​യ പു​തി​യ യൂ​നി​ഫോം സ​ദാ​ചാ​ര നി​ല​വാ​രം കാ​ത്തു​സൂ​ക്ഷി​ക്കാ​ത്ത​തും സാ​മൂ​ഹി​ക​വി​രു​ദ്ധ​ത ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​തു​മാ​ണെ​ന്ന്​ എ​സ്.​ഐ.​ഒ ജി​ല്ല ക​മ്മി​റ്റി ആ​രോ​പി​ച്ചു.
യൂ​നി​ഫോ​മി​നെ​തി​രാ​യ പൊ​തു​വി​കാ​രം ശ​ക്ത​മാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ളു​ണ്ടാ​കാ​ത്ത​ത് അ​പ​ല​പ​നീ​യ​മാ​ണ്. മാ​ന്യ​ത​ക്ക് വി​രു​ദ്ധ​മാ​യ വ​സ്ത്ര​സം​സ്കാ​രം വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത്​ സ്കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ഏ​കാ​ധി​പ​ത്യ മ​നോ​ഭാ​വ​മാ​ണ്. പ​രി​ഹാ​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നും ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നും ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് തീ​രു​മാ​നി​ച്ച​താ​യി ജി​ല്ല കാ​മ്പ​സ് സെ​ക്ര​ട്ട​റി ഫി​ര്‍ദൗ​സ് റ​ഷീ​ദ് പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.