മലര്‍വാടി ഖുര്‍ആന്‍ മത്സരങ്ങള്‍ സമാപിച്ചു

ഖത്തറിലെ പത്ത് കേന്ദ്രങ്ങളിലായി അഞ്ഞൂറോളംകുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.

ദോഹ: മലര്‍വാടി ഖത്തര്‍ഘടകം നടത്തിയ ഖുര്‍ആന്‍ മത്സരങ്ങള്‍ സമാപിച്ചു. ഖത്തറിലെ പത്ത് കേന്ദ്രങ്ങളിലായി അഞ്ഞൂറോളംകുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുത്ത 77 കുട്ടികളാണ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഖുര്‍ആന്‍ പാരായണം ഇസ്ലാമിക് ക്വിസ് എന്നീ മത്സരങ്ങളുടെ ഫൈനലില്‍ മാറ്റുരച്ചത്.

പ്രശ്‌നോത്തരിയില്‍ അലിഷാ അബ്ദുല്‍ നാസര്‍ (അല്‍ ഖോര്‍), ഫാത്തിമ സിത്താര, ഹാനിന്‍ ഷംഷീര്‍ (മാമൂറ), എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഖുര്‍ആന്‍ പാരായണം ജൂനിയര്‍ വിഭാഗത്തില്‍ ഇല്‍ഹാം അബ്ദുല്‍ അസീസ് (വക്‌റ), ഐഷറണ (മാമൂറ), ഐഷ മഹ്‌റിന്‍ (വുഖൈര്‍) എന്നിവരും, സീനിയര്‍ വിഭാഗത്തില്‍ ഫാദില്‍ മുഹമ്മദ് റിയാസ് (ബിന്‍ മഹ്മൂദ്), ജാഫര്‍ ഷമീം (ബിന്‍ മഹ്മൂദ്), അസ്മനിസാര്‍ (അല്‍ ഖോര്‍) എന്നിവരും യഥാക്രമം ഒന്നുംരണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

സലാം ബിന്‍ ഹസ്സന്‍, നഫീസത്ത് ബീവി, സിയാദ്, എ.കെ.പി. അബ്ദുല്‍കാദര്‍, ശംസുദ്ധീന്‍ കണ്ണോത്ത്, വി.പി. അബ്ദുല്‍ ലത്തീഫ്, സിദ്ദിഖ് പടിയത്ത്, അബ്ദുല്‍ നാസര്‍, ആബിദ സുബൈര്‍, നുസ്രത്ത് ശുഐബ്, അസ്മ അബ്ദുള്ള, ബുഷ്‌റ റാഫി, ഖദീജ നൗഷാദ്, നദീറ ബീവി, സൈനബ അബ്ദുല്‍ ജലീല്‍, സജ്‌നനജീം, വഹീദുദ്ധീന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുല്‍ ജലീല്‍ പരിപാടികള്‍ നിയന്ത്രിച്ചു. രക്ഷിതാക്കളും കുട്ടികളുമടക്കം ഇരുനൂറ്റി അമ്പതോളംപേര്‍ പങ്കെടുത്ത ഇഫ്താറോടെ പരിപാടികള്‍ സമാപിച്ചു