മതസൗഹാര്‍ദ്ദം വിളംബരം ചെയ്ത ഇഫ്ത്വാര്‍

മലപ്പുറം: ഡയലോഗ് സെന്റര്‍ കേരളയുടെ മലപ്പുറം ചാപ്റ്റര്‍ മലബാര്‍ ഹൗസില്‍ വെച്ച് നടത്തിയ ഇഫ്ത്വാര്‍ സംഗമം ശ്രദ്ധേയമായി.  ജാതിമതഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ സംബന്ധിച്ചു.  മലപ്പുറം സൗഹൃദക്കൂട്ടം പ്രസിഡണ്ട് അനന്തപ്പിള്ള മാസ്റ്റര്‍, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ഏരിയാ പ്രസിഡണ്ട് മൂസ മുരിങ്ങേക്കല്‍, ഡയലോഗ് സെന്റര്‍ മലപ്പുറം ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. അക്ബര്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  എ. ഫാറൂഖ് ശാന്തപുരം ഇഫ്ത്വാര്‍ സന്ദേശം നല്‍കി.