സൗഹൃദ ഇഫ്താർ 

കൊണ്ടോട്ടി:  ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കൊണ്ടോട്ടി ഏരിയ കമ്മിറ്റി സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു.  കൊണ്ടോട്ടി മസ്ജിദുൽ ഇഹ്‌സാൻ ഖത്തീബ് സമീർ വടുതല ഉൽഘാടനം ചെയ്തു.  ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് പി.കെ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പൊന്നമ്മ ടീച്ചർ, കനകമ്മ എന്നിവർ സംസാരിച്ചു.  ടി. റഹ്മത്ത് സ്വാഗതവും എൻ.കെ സൈനബ നന്ദിയും പറഞ്ഞു.