സൗഹൃദ സംഗമമായി ഇഫ്താർ

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി ജില്ല സമിതി ഇഫ്താർ സംഗമം നടത്തി. വിനാശകരമായ അവസ്ഥയിലേക്ക് അതിവേഗം അടുക്കുന്ന ഇന്ത്യക്ക് ഇത്തരം സൗഹൃദങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് ഇഫ്താർ സന്ദേശം നൽകി. കെ.പി. രാമനുണ്ണി, പി.ടി.എ. റഹീം എം.എൽ.എ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. സുരേഷ് ബാബു, പ്രസ് ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ, സജ്ജാദ്, ബാപ്പു വാവാട്, ഫൈസൽ എളേറ്റിൽ, കാനേഷ് പൂനൂർ, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ സ്വാഗതവും സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും മത, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.