ഇഫ്താർ കിറ്റ്‌ വിതരണം

പഴയങ്ങാടി: മാടായി ഏരിയ യു.എ.ഇ ജില്ല ഇസ്‌ലാമിക് അസോസിയേഷനും ജമാഅത്തെ ഇസ്‌ലാമി മാടായി ഏരിയയും സംയുക്തമായി ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലസമിതി അംഗം ജമാൽ കടന്നപ്പള്ളി എഴോം ഹൽഖ സെക്രട്ടറി കെ. ഹനീഫിന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. എഴോം മൂല, മൂന്നാംപീടിക എന്നിവിടങ്ങളിലെ 90 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. ഏരിയ പ്രസിഡൻറ് എസ്.എൽ.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വനിത ഹൽഖ നാസിമത്ത് ശരീഫ, ഏരിയ വൈസ് പ്രസിഡൻറ് എസ്. ഇബ്ബിച്ചി കോയ തങ്ങൾ എന്നിവർ സംസാരിച്ചു. നാസിം ഇബ്രാഹീംകുട്ടി മാസ്റ്റർ സ്വാഗതവും അത്തീക്കുറഹ്മാൻ നന്ദിയും പറഞ്ഞു.