സോഷ്യല്‍ ഇഫ്ത്വാര്‍

വള്ളുവമ്പ്രം: ജമാഅത്തെ ഇസ്‌ലാമി വള്ളുവമ്പ്രം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സോഷ്യല്‍ ഇഫ്ത്വാര്‍ സമുഹത്തിലെ വിവിധ തുറകളിലുള്ളവരുടെ സാന്നിധ്യവും സൗഹൃദഭാഷണങ്ങളും കൊണ്ട് ശ്രദ്ധേയമായി.  മോങ്ങം ഇസ്‌ലാമിക് സെന്ററില്‍ നടന്ന ഒത്തുചേരല്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സലീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.  ജലീല്‍ മോങ്ങം റമദാന്‍ സന്ദേശം നല്‍കി.  പ്രൊഫ. ബി. മമ്മുണ്ണി, മണികണ്ഠന്‍, അയ്യപ്പന്‍, വിജയന്‍ മാസ്റ്റര്‍, ഡോ. ശബീബ്, ജോര്‍ജ് തോമസ്, പ്രൊഫ. മൊയ്തീന്‍കുട്ടി തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി വ്യക്തിത്വങ്ങള്‍ സംസാരിച്ചു.  ജമാഅത്തെ ഇസ്‌ലാമി വള്ളുവമ്പ്രം ഏരിയാ പ്രസിഡണ്ട് സി. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു.  സൈദ് മാസ്റ്റര്‍ സ്വാഗതവും ഡോ. മഹ്മൂദ് ശിഹാബ് നന്ദിയും പറഞ്ഞു.