ജി.ഐ.ഒ തർബിയത്ത് ക്യാമ്പ്

മൂവാറ്റുപുഴ: ഗേൾസ്  ഇസ്‌ലാമിക് ഒർഗനൈസേഷൻ  മൂവാറ്റുപുഴ ഏരിയ തർബിയത്ത് ക്യാമ്പ് എം .ഐ.റ്റി.ആഡിറ്റോറിയത്തിൽ ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. സഹീർ മൌലവി ശ്രീമൂലനഗരം പ്രഭാഷണം നടത്തി. ജുനൈദ നജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  ഹാദിയ അഷ്റഫ് സ്വാഗതം ആശംസിക്കുകയും സുബ്ഹാന സക്കരിയ  നന്ദി രേഖപ്പെടുത്തുകയും ചെയ്തു.ജന സേവന രംഗത്ത് കൂടുതൽ പ്രവർത്തിക്കുന്നതിന് യോഗം തീരുമാനിച്ചു.