നന്മയും  സമര്‍പ്പണവും മാനവിക ഐക്യവും പകരുന്നതാണ് റമദാന്‍ - റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സൌഹൃദവേദിയായി. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. 

വ്രതം മനുഷ്യനെ ശുദ്ധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശരീരം മാത്രമല്ല മനസ്സും വ്രതം ശുദ്ധീകരിക്കുന്നുണ്ട്. നന്മയും  സമര്‍പ്പണവും മാനവിക ഐക്യവും പകരുന്നതാണ് റമദാന്‍. ഐക്യത്തിന്റെ സന്ദേശം പകരുന്നതാവണം ആഘോഷങ്ങളെന്നും തിന്മകള്‍ക്കെതിരെയുള്ള ഐക്യനിര രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ് ലാമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി പി ബഷീര്‍ റമദാന്‍ സന്ദേശം നല്‍കി.

എം എല്‍ എ മാരായ പി ബി അബ്ദുറസാഖ്, എന്‍ എ നെല്ലിക്കുന്ന്, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിഎച്ച് കുഞ്ഞന്പു, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി ഹമ്മദലി, എ എന്‍ എല്‍ ദേശീയ എക്സിക്കുട്ടീവ് അംഗം എം എ ലെത്തീഫ്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം അന്പുഞ്ഞി തലക്ലായി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ്, കാസര്‍കോട് സാഹിത്യ വേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, സൌഹൃദം കാസര്‍കോട് ചെയര്‍മാന്‍ ഡോ. സി എ അബ്ദുല്‍ ഹമീദ്, കാസര്‍കോട് ഇസ് ലാമിക്ക് സെന്റര്‍ വൈസ് പ്രസിഡണ്ട് മഹമ്മൂദ് ഏരിയാല്‍, എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് റാഷിദ് മൊഹിയുദ്ദീന്‍, ഇ ചന്ദ്രശേഖരന്‍ നായര്‍, ഡോ. നവാസ്, നാരായണന്‍ പേരിയ, അഷ്റഫ് അലി ചേരങ്കൈ, രവീന്ദ്രന്‍ പാടി, ബഷീര്‍ ചേരങ്കൈ, യു എ ഉമ്മര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, രാമകൃഷ്ണന്‍ കുന്പള, അബ്ദല്‍ ജലീല്‍ പെര്‍ള, അഷ്റഫ് കൈന്താര്‍, സുബൈര്‍ പടുപ്പ്,  അബ്ദുറഹ്മാന്‍ ആലൂര്‍, റഹീം ചൂരി, അബ്ദുല്‍ ഖാദര്‍ തെക്കില്‍, എം എച്ച് സീതി, എ‍ഞ്ചീ. സലാഹുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് ബായാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ഷഫീക്ക് നസറുല്ല നന്ദിയും പറഞ്ഞു.