മാനവികതയുടെ സന്ദേശം പങ്കുവെച്ച് ഐ.എം.ഐ.യുടെ സൗഹൃദ ഇഫ്ത്വാര്‍

സലാല: ഐ.എം.ഐ സലാല സംഘടിപ്പിച്ച  സൗഹൃദ ഇഫ്ത്വാര്‍ സലാലയിലെ  മലയാളി പ്രവാസി സംഘടനകളുടേയും പൗരപ്രമുഖരുടേയും അപൂര്‍വ്വ സംഗമ വേദിയായിമാറി. മാനവികതയുടേയും മതസൗഹാര്‍ദ്ദത്തിന്റേയും സന്ദേശം ഉയര്‍ത്തിയ സംഗമം ഐ.എം.ഐ ഹാളില്‍ പ്രത്യേകമായി സജ്ജീകരിച്ച വേദിയിലാണ് സംഘടിപ്പിക്കപ്പെട്ടത്.  ഐ.എം.ഐ. പ്രസിഡന്റ് മുഹമ്മദ് സാദിഖ് അദ്ധ്യക്ഷത വഹിച്ചു. ജി.സലീം സേട്ട് റമദാന്‍ സന്ദേശം നല്‍കി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ചെയര്‍മാന്‍ മന്‍പ്രീത്  സിംഗ്, അബ്ദുല്ലത്തീഫ് ഫൈസി  തിരുവള്ളൂര്‍, ഫാദര്‍ സൈജു സാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 
Displaying 2.jpeg
സനാദനന്‍, മോഹന്‍ദാസ്,  മോഹന്‍ ദാസ് തമ്പി (ഐ.എസ്.സി, സലാല), അബ്ദുല്‍ അസീസ് ഹാജി (കെ.എം.സി.സി), യു.പി.ശശീന്ദ്രന്‍ (വെല്‍ഫെയര്‍ ഫോറം), വിനയ് കുമാര്‍ (കൈരളി), റസല്‍ മുഹമ്മദ് (ടിസ), മനോജ് കുമാര്‍ ( മലയാള വിഭാഗം), സുരേഷ് മേനോന്‍, ഡോ. നിസ്താര്‍ ( സര്‍ഗവേദി) , ദില്‍രാജ് ( എന്‍.എസ്.എസ്),  സുദര്‍ശന്‍ ( എസ്.എന്‍.ഡി.പി), ജാഫര്‍ (ഫ്രറ്റേര്‍നിറ്റി), സാഗര്‍ അലി (യാസ്), കരുണന്‍ (തണല്‍), ബാലകൃഷ്ണന്‍ (വികാസ്), സബീര്‍.പി.റ്റി (സിഫ) തുടങ്ങിയവവരും വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. അര്‍ഷദ്.കെ.പി, കെ.എ.സലാഹുദ്ദീന്‍, സാബുഖാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Displaying 1.jpeg