ഖുർആൻ: ജീവിതത്തിൽ പരിവർത്തനം സൃഷ്ടിക്കാൻ പര്യാപ്തമായ ഗ്രന്ഥം

മനുഷ്യന്റെ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പരിവർത്തനം സൃഷ്ടിക്കാൻ പര്യാപ്തമായ ഗ്രന്ഥമാണ് ഖുർആൻ എന്നും പ്രപഞ്ചനാഥന്റെ അനുഗ്രഹമായ ഈ ഗ്രന്ഥത്തെ പഠിക്കാനും ഉൾക്കൊള്ളാനും തയ്യാറാവുമ്പോഴേ ഈ പരിവർത്തനം സാധ്യമാവൂ എന്നും
ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു.  ജമാഅത്തെ ഇസ്‌ലാമി വള്ളുവമ്പ്രം ഏരിയ അരോമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനത്തിൽ ഉദ്ബോധന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

'ഖുർആൻ പഠനവും പാരായണവും' എന്ന വിഷയത്തിൽ ശാന്തപുരം ദഅവാ കോളജ് പ്രിൻസിപ്പൽ സമീർ കാളികാവും 'ഖുർആനും ജീവിതവും' എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയംഗം അബൂബക്കർ കാരകുന്നും പ്രഭാഷണങ്ങൾ നടത്തി.

ഏരിയാ പ്രസിഡണ്ട് സി.അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. ഖുർആൻ സ്റ്റഡി സെന്റർ ഏരിയാ കോഡിനേറ്റർ റഷീദ് മൗലവി സ്വാഗതവും സെക്രട്ടറി കെ. അബ്ദുന്നാസർ നന്ദിയും പറഞ്ഞു.