യൂനിറ്റ് ഇഫ്താർ സംഗമം

നരിക്കുനി: ജമാഅത്തെ ഇസ്‌ലാമി നരിക്കുനി യൂനിറ്റ് സംഘടിപ്പിച്ചു. സി.പി. അബ്ദുൽ ഖാദർ റമദാൻ സന്ദേശം നൽകി. പി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. എ. രാജഗോപാലൻ, സുനിൽകുമാർ കട്ടാടശ്ശേരി, കെ. നാരായണൻ നായർ, കെ.പി. മോഹനൻ, മുണ്ടപ്പുറത്ത് സന്തോഷ്, പി.സി. ബാലകൃഷ്ണൻ നായർ, ദിനേശ് പുതുശ്ശേരി എന്നിവർ സംസാരിച്ചു. വി.സി. അബ്ദുറഹ്മാൻ സ്വാഗതവും പി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.