ബദർദിന പ്രഭാഷണവും പഠനോപകരണ വിതരണവും നടത്തി

തിരുവനന്തപുരം: 'പ്രയാണം 2030' പേരിൽ കരിമഠം കോളനിയിൽ സോളിഡാരിറ്റി നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബദർദിന പ്രഭാഷണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. പഠനോപകരണ വിതരണം ജമാഅത്തെ ഇസ്ലാമി അട്ടക്കുളങ്ങര ഹൽഖ അമീർ എ.എം. ത്വയ്യിബ് ഉദ്ഘാടനം ചെയ്തു. 'പ്രയാണം 2030' എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അൽഹാജ് ഏറ്റുവാങ്ങി. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സി.എ. നൗഷാദ് സന്ദേശം നൽകി. ജില്ല ജനറൽ സെക്രട്ടറി അഫ്സൽ അഴീക്കോട് സ്വാഗതം പറഞ്ഞു.