മേഖലാ ഇഫ്താർ സംഗമം

കാക്കനാട്: ജമാഅത്തെ ഇസ്‌ലാമി കളമശ്ശേരി ഏരിയ കാക്കനാട് മേഖല കാക്കനാട് പ്രിയദർശിനി ഹാളിൽ നടന്നു. പി.ടി. തോമസ് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. ജമാൽ പാനായിക്കുളം സന്ദേശം നൽകി. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ എൽദോ, നഗരസഭ കൗൺസിലർമാർ, അഡ്വ. പുളിക്കൂൽ അബൂബക്കർ, എം.ഇ. ഹസൈനാർ തുടങ്ങിയവർ പങ്കെടുത്തു. ഏരിയ പ്രസിഡൻറ് ഇസ്മായിൽ കങ്ങരപ്പടി അധ്യക്ഷത വഹിച്ചു.