അ​ല്ലാ​ഹു​വി​ന്​ സ​ർ​വ​വും സ​മ​ർ​പ്പി​ക്കാ​ൻ ത​യാ​റാ​വു​ക -ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ സം​ഗ​മം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലു​മ​ണി മു​ത​ല്‍ മം​ഗ​ഫ് സു​ല്‍ത്താ​ന്‍ സ​െൻറ​റി​ന്​ എ​തി​ര്‍വ​ശ​മു​ള്ള ന​ജാ​ത്ത് സ്‌​കൂ​ളി​ല്‍ ന​ട​ന്നു. യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ സി.​കെ. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി യൂ​ത്ത് ഇ​ന്ത്യ ര​ക്ഷാ​ധി​കാ​രി​യും, കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റു​മാ​യ ഫൈ​സ​ല്‍ മ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.
 ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ച്ചു. ശ​രീ​ര​വും സ​മ്പ​ത്തും ക​ഴി​വു​ക​ളും പൂ​ർ​ണ​മാ​യി അ​ല്ലാ​ഹു​വി​ന്​ സ​മ​ർ​പ്പി​ച്ച്​ ജീ​വി​ക്കാ​ൻ നാം ​ത​യാ​റാ​വ​ണ​മെ​ന്നും, മ​നു​ഷ്യ​​െൻറ വി​വി​ധ​ങ്ങ​ളാ​യ ക​ഴി​വു​ക​ൾ യ​ഥാ​വി​ധി ന​ല്ല രീ​തി​യി​ൽ ദൈ​വി​ക നി​യ​മ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ ചെ​ല​വ​ഴി​ക്കു​ന്ന​വ​നാ​ണ് യ​ഥാ​ർ​ഥ വി​ശ്വാ​സി എ​ന്നും​ അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ ഉ​ള്‍പ്പെ​ടെ കു​വൈ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ ആ​യി​ര​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. 
യൂ​ത്ത് ഇ​ന്ത്യ പു​റ​ത്തി​റ​ക്കി​യ ‘നി​ത്യ​ജീ​വി​ത​ത്തി​ലെ പ്രാ​ർ​ഥ​ന​ക​ൾ’ ക​ല​ണ്ട​ർ പ​രി​പാ​ടി​യി​ല്‍ മു​ഖ്യാ​തി​ഥി ശി​ഹാ​ബ് യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. യൂ​ത്ത് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ബാ​സി​ത് പാ​ലാ​റ ന​സീ​ഹ​ത്തും പ്രാ​ർ​ഥ​ന​യും നി​ര്‍വ​ഹി​ച്ചു. കെ.​ഐ.​ജി മേ​ഖ​ല പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഫി​റോ​സ് ഹ​മീ​ദ്, കെ. ​മൊ​യ്തു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. 
യൂ​ത്ത് ഇ​ന്ത്യ സെ​ക്ര​ട്ട​റി ഷാ​ഫി കൊ​യ​മ്മ സ്വാ​ഗ​ത​വും ഉ​സാ​മ അ​ബ്​​ദു​ൽ റ​സാ​ഖ് ഖി​റാ​അ​ത്തും ന​ട​ത്തി. പ​രി​പാ​ടി​ക​ള്‍ക്ക് ക​ണ്‍വീ​ന​ര്‍മാ​രാ​യ നി​യാ​സ് ഇ​സ്​​ലാ​ഹി, ഹ​സീ​ബ്, അ​ബ്​​ദു​ല്‍ റ​സാ​ഖ്​ ന​ദ്‌​വി, എ.​സി. സാ​ജി​ദ്, റ​ഫീ​ക്ക്ബാ​ബു, താ​ജു​ദ്ദീ​ൻ, അ​ന്‍വ​ര്‍ ഷാ​ജി, ജ​ലീ​ൽ, മു​ഹ​മ്മ​ദ് ഹാ​റൂ​ൻ, അ​ബ്​​ദു​ല്‍ ബാ​സി​ത്, ഷ​ഫീ​ര്‍ അ​ബൂ​ബ​ക്ക​ർ, ഫ​ഹീം, ഷാ​ഹി​ദ്, സ​നോ​ജ്, ഉ​സാ​മ, ജ​സീ​ൽ, നി​ഹാ​ദ്, എ​ൻ.​കെ. ഷാ​ഫി, മെ​ഹ്​​നാ​സ്, നി​ഹാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.