സമുദായത്തിന് ആത്മവിശ്വാസമുണ്ടാക്കാൻ നേതൃത്വം മുന്നിട്ടിറങ്ങണം - കെ.എ യൂസുഫ് ഉമരി

പട്ടാമ്പി: സമുദായം പ്രതിസന്ധികൾക്കിടയിലൂടെ കടന്നുപോകുമ്പോൾ ആത്മവിശ്വാസം പകരാൻ നേതൃത്വം മുന്നിട്ടിറങ്ങണമെന്ന് ജമാഅത്തെ ഇസ് ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം കെ.എ യൂസുഫ് ഉമരി. ജമാഅത്തെ ഇസ് ലാമി ജില്ല കമ്മിറ്റി പട്ടാമ്പി കാർഷിക ഗ്രാമവികസന ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുസ് ലിം പ്രമുഖരുടെ ഇഫ്താർ സ്നേഹ സംഗമത്തിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് അബ്ദുൽ ഹകീം നദ് വി അധ്യക്ഷത വഹിച്ചു. സംഘ്പരിവാർ കാലത്ത് സമുദായ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കേണ്ടതുണ്ടെന്നും ഇഫ്താർ പോലെയുള്ള കൂടിയിരുത്തങ്ങൾ ഇതിന് സഹായിക്കുമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കമ്മുക്കുട്ടി എടത്തോൾ, ഡി.സി.സി സെക്രട്ടറി ടി.പി ഷാജി, കെ.എൻ.എം ദഅവ വിഭാഗം ജില്ല വൈസ് പ്രസിഡന്റ് പ്രഫ.ഇസ്ഹാഖ് ,  കെ.എൻ.എം മണ്ഡലം പ്രസിഡന്റ് ഹംസ മാസ്റ്റർ, ഐ.എൻ.എൽ ജില്ല പ്രസിഡന്റ് അഷ്റഫലി വല്ലപ്പുഴ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.ടി മുഹമ്മദ്, എസ്.ഡി.പി.ഐ  ജില്ലാ പ്രസിഡന്റ് അമീറലി ,  വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ്  കെ.സി നാസർ, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് സി.എ സാജിദ്, മമ്മുസാഹിബ്,യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്.സി എ റാസി , അബ്ദുസലഫി,ചേമ്പറോഫ് കോമേഴ്സ് പ്രസി കെ എച്ച് ഗഫൂർ എന്നിവർ സംസാരിച്ചു. സലാം മൗലവി ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ഇസ് ലാമിക സമൂഹം പ്രോഗ്രാം കൺവീനർ പി. മുസ്തഫ  സ്വാഗതവും ഏരിയ പ്രസിഡന്റ് നാസർ കാരക്കാട് നന്ദിയും പറഞ്ഞു.