ബാംഗ്ളൂർ :  സമൂഹത്തിൽ ഐക്യത്തിന്റെയും  നന്മയുടെയും  പാഠങ്ങൾ പകർന്നു നൽകി

ബാംഗ്ളൂർ  പ്രവാസി മലയാളികളുടെ ഏറ്റവും വലിയ  സമ്മേളനമായ റമദാൻ സംഗമത്തിന് പ്രൗഡോജ്ജല സമാപനം.  മലയാളികളുടെ  വാര്‍ഷിക ഇഫ്താര്‍ പരിപാടിയായ  റമദാന്‍ സംഗമം  ജനങ്ങളുടെ വൻ പങ്കാളിത്തത്താൽ ശ്രദ്ദേയമായി.  

നന്മ തിന്മകൾ തിരിച്ചറിയാൻ ദൈവം മനുഷ്യന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.  നന്മയും  ഭയ ഭക്തിയ്മ് ഉള്ളവനാണ്  മനുഷ്യരിൽ ഉന്നതർ.  ദൈവ ഭക്തിയെ പുതുക്കാൻ വേണ്ടിയാണ് ആരാധനകൾ ദൈവം സൃഷിച്ചിട്ടുള്ളത്.   നൻമയിലേക്ക് എത്തിപ്പെടാൻ ഉള്ള ഒരു അനുഗ്രഹവും വഴിയുമാണ്  റമദാൻ. പാണക്കാട് സയ്യെദ്  മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. 

ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീറുമാരായ   വി.ടി. അബ്ദുല്ല കോയ തങ്ങൾ , ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് എന്നിവർ  യഥാ ക്രമം  " ഖുർആൻ നമ്മോട് ആവശ്യപ്പെടുന്നത്",  ഖുർ ആന്റെ തണലിൽ " എന്നീ വിഷയങ്ങളെ അധികരിച്ചു സംസാരിച്ചു .  ജമാഅത്തെ ഇസ്‌ലാമി കർണാടക സെക്രട്ടറിയും  ഇസ്‌ലാമിക പ്രഭാഷകനുമായ ഡോ. താഹാ മത്തീൻ "ഖുർആനിക പാഠങ്ങൾ " എന്ന വിഷയത്തിൽ  ഇംഗ്ളീഷിൽ ഉള്ള പ്രഭാഷണവും നടത്തി. 

ഉച്ചയ് ക്ക്  ആരംഭിച്ച ആദ്യ സെഷനില്‍ കോള്‍സ് പാര്‍ക്ക് മസ്ജിദ്  റഹ്മാ ഖത്തീബ് ക.വി. ഖാലിദ്  ഖുര്‍ആനില്‍ നിന്ന്   അവതരിപ്പിച്ചു.   എന്‍.എ.ഹാരിസ് എം.എല്‍.എ,  പി.സി. വിഷ്ണു നാഥ്  എം.എൽ.എ. എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.  

ബാംഗളൂരിലെ മലയാളി  ജീവകാരുണ്യ കൂട്ടായ്മയായ "ഹിറാ വെൽഫെയർ അസോസിയേഷൻ (hwa)  നിർമിച്ച  17    വീടുകളുടെ താക്കോൽ ദാനം  സംഗമത്തിൽ വച്ച് പാണക്കാട് സയ്യെദ്  മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.   ഹിറാ വെൽഫെയർ അസോസിയേഷനെ കുറിച്ചുള്ള പ്രസന്റേഷൻ കെ.ഷാഹിർ അവതരിപ്പിച്ചു. 

ആയിരക്കണക്കിനു  സ്ത്രീകളുടെ വമ്പിച്ച പങ്കാളിത്തത്താല്‍ സംഗമം ശ്രദ്ധേയമായി.  വിപുലമായ ഇസ്ലാമിക പുസ്തകമേളയും, ഓഡിയോ, വീഡിയോ സിഡി മേളയും ഉണ്ടായിരുന്നു.  , ഹസന്‍ പൊന്നന്‍, പ്രൊ.കെ.മൂസ,  വി.പി അബ്ദുള്ള, അഡ്വ. ഉസ്മാന്‍ ,  അഷ്‌റഫ്‌ ഹുസൈന്‍, ശരീഫ് കോട്ടപ്പുറത്ത് , സിറാജ് ഇബ്രാഹിം സേട്ട്‌, ഫരീക്കോ  മമ്മു ഹാജി, എം.കെ നൗഷാദ് , എൻ.എ. മുഹമ്മദ്,  സി.ടി. സിറാജ്   എന്നിവര്‍ പങ്കെടുത്തു.  

അസിസ് കക്കോടി ,റഹീം നഗർഭവി , ടി ഷാഹിർ , ഹംസ കുഞ്ഞു , സാബു  ഷഫീഖ് ,സിറാജ് ,ഷമീർ ആർക്കിറ്റെക്ക്ട ,റഹീം കോട്ടയം, ഹാറൂൺ ,നാദിർ,ഡോക്ടർ സഫ്‌വാൻ, ഇസ്മായിൽ ,റഫീഖ്,റിയാസ് കോട്ടയം, ഫുആദ്,മുബഷിർ,അനീസ് കൊടിയത്തൂർ,ഷമീർ മാറത്തഹള്ളി, ഹഫ്‌ജാഷ് ,അനീസ് ഹസ്സൻ,ബിലാൽ ,അമൻ, ഷജീർ,ലത്തീഫ്, അൻവർ,ഷാഹിദ്,റജീന,ഷാഹിന, ഫെബിന,ഷാംലി,ശാമില,ഷമീറ ,വഫ എന്നിവർ വിവിധ വകുപ്പുകളുടെ മേൽനോട്ടം വഹിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ നൂർ ഷഹീൻ സ്വാഗതം  പറഞ്ഞ പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഘലാ പ്രസിഡെന്റ് നിയാസ്  കെ. സുബൈർ   അധ്യക്ഷത വഹിച്ചു.