ഒരു തൈ ഒരു യൂണിറ്റ് ഏരിയ തല കാമ്പയിന്‍

ഒലവക്കോട്: ജി.ഐ.ഒ. ഒലവക്കോട് ഏരിയ സംഘടിപ്പിക്കുന്ന ഒരു തൈ ഒരു യൂണിറ്റ് എന്ന കാമ്പയിനിന്റെ  ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സഫിയ ശറഫിയ്യ  നിര്‍വഹിച്ചു. ജി.ഐ.ഒ ഏരിയ പ്രസി. സി.എം. റഫീഅ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ നഫീസ സലാം, ജില്ലാ സമിതിയംഗം ഹിബ സലാം, ഏരിയ സെക്രട്ടറി ഹംന മേപ്പറമ്പ്, ജെസ്ന, ഷഹ്മ ഹമീദ്, ഖദീജ എന്നിവര്‍ പങ്കടുത്തു.