ഖുർആൻ പ്രശ്‌നോത്തരി ജൂൺ 18ന്:

പാലക്കാട്: ജമാ അത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള ഖുർആൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ റമദാനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി ജൂൺ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ഖുർആൻ പ്രശ്നോത്തരി നടക്കുന്നു. ഈ വർഷം സൂറത്തുൽ ഫാത്വിർ എന്ന അദ്ധ്യായത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളാണുണ്ടാവുക. പ്രായ ഭേദമെന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. ആ കർഷകമായ സമ്മാനങ്ങൾ നൽകപ്പെടുന്നതാണ്. ജില്ലയിൽ നൂറിലധികം കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുമെന്ന് ഖുർആൻ സ്റ്റഡി സെന്റർ ജില്ലാ കോ ഓർഡിനേറ്റർ കെ.എം. ഇബ്രാഹീം അറിയിച്ചു.