ഫാസിസത്തെ മറികടക്കാൻ സാഹോദര്യം അനിവാര്യം -ടി. ശാക്കിർ വേളം

പാലക്കാട്: ഫാസിസത്തിന്റെ വെല്ലുവിളികളെ മറികടക്കാൻ സാഹോദര്യം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് ടി.ശാക്കിർ വേളം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സായൂജ്യം റസിഡൻസിയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജാതീയതക്കും ഉച്ഛ നീചത്വങ്ങൾക്കുമെതിരെയുള്ള പോരാട്ടം കേരളത്തിൽ ഫലപ്രദമാക്കിയത് സഹോദര്യമാണെന്നും വർഗീയതയുടെയും ഫാസിസത്തിന്റെയും ഈ കാലത്ത് നമുക്കിടയിൽ വളർത്തിക്കൊണ്ടുവരേണ്ട ഏറ്റവും വലിയ മൂല്യവും ആശയവും സാഹോദര്യമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ഉമർ ആലത്തൂർ അധ്യക്ഷത വഹിച്ചു. വിളയോടി വേണുഗോപാൽ ( പ്ലാച്ചിമട സമര സമിതി) അൻവർ (ഐ.എസ്.എം) എ.കെ.സുൽത്താൻ (മധ്യ നിരോധന സമിതി) അജിത് കൊല്ലങ്കോട് (വെൽഫെയർ പാർട്ടി )റെയ്മണ്ട് ആൻറണി (കെ.സി.ബി.സി) അബ്ദുൽ ഹകീം ( ഫുട്ബോൾ താരം) അഡ്വ.ഗിരീഷ് നൊച്ചുള്ളി, പ്രിയാ രാമകൃഷ്ണൻ (ജനനി ), വിജയൻ അമ്പലക്കാട് (എസ്.സി/എസ്.ടി.സമിതി)മോഹനൻ, ഗോപാലൻ മലമ്പുഴ,സുനിൽ ബാബു, ഷാജി.കെ.എ (ദി ഹിന്ദു ) എന്നിവർ സംസാരിച്ചു.

ബഷീർ മാസ്റ്റർ ( ജമാഅത്തെ ഇസ്ലാമി) ബോബൻ മാട്ടു മന്ത (യൂത്ത് കോൺഗ്രസ്) ലെനിൻ (ജനതാദൾ) പ്രദീപ് നെന്മാറ (ഫ്രാറ്റേണിറ്റി ) ഫാസിൽ (എസ്.ഐ.ഒ) രാജൻ (സി.പി.ഐ.എം.എൽ) മണി (പോരാട്ടം), അൻവർ പുലാപ്പറ്റ ( വിവരാവകാശ പ്രവർത്തകൻ), ഡോ.നിഷാദ് പുതുക്കോട്, സഫിയ അടിമാലി , റഷാന ഫാസിൽ, തൗഫീറ, കൃഷ്ണൻ കുട്ടി, അമൃത, വി.പി.നിജാമുദ്ദീൻ, നീളിപ്പാറ മാരിയപ്പൻ, കല്ലൂർ ശ്രീധരൻ, ശ്യാം തേങ്കുറിശ്ശി, അജിംസ് (മീഡിയാവൺ), വി.എം.ഷൺമുഖദാസ് ,മുകേഷ് തുടങ്ങിയവർ സംബന്ധിച്ചു. ജന.സെക്രട്ടറി ഷാജഹാൻ സ്വാഗതവും സനോജ് നന്ദിയും പറഞ്ഞു. ലുഖ്മാൻ, ജംഷീർ, നൗഷാദ് ആലവി, ഷാക്കിർ അഹ് മദ് എന്നിവർ നേതൃത്വം നൽകി.