ഖുർആൻ മനഃപാഠ മത്സരം സംഘടിപ്പിച്ചു

ഇസ്ലാമിക് വിമൻസ് അസ്സോസിയേഷൻ മുതിർന്ന പെൺകുട്ടികൾക്കായി സൂറ ലുഖ്മാനെ ആസ്പദമാക്കി മനഃപാഠ മത്സരം സംഘടിപ്പിച്ചു. ബിഷാറ ബഷീർ, നവാൽ പർവീൻ, നശ്‌വ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഹനാൻ ഹാഷിം, റിദ മറിയം എന്നിവർ പ്രോത്സാഹന സമ്മാനത്തിനർഹരായി. ഫൈസൽ മഞ്ചേരി, കെ എ സുബൈർ, അബ്ദു റസാഖ് നദ്‌വി എന്നിവർ വിധി നിർണയം നടത്തി. ഐവ ആക്റ്റിംഗ് പ്രസിഡന്റ് ഹുസ്ന നജീബ് അധ്യക്ഷത വഹിച്ചു. ജമാഅതെ ഇസ്‌ലാമി കേരള സെക്രട്ടറി ജനാബ് ശിഹാബ് പൂക്കോട്ടൂർ മുഖ്യ അഥിതിയായിരുന്നു.

ജമാഅത്തെ ഇസ്‌ലാമി സെക്രെട്ടറി ശിഹാബ് പൂക്കോട്ടൂർ, കെ.ഐ.ജി പ്രസിഡന്റ് ഫൈസൽ മഞ്ചേരി, ജനറൽ സെക്രെട്ടറി ശരീഫ് പി.ടി, ഐവ ആക്ടിങ് പ്രസിഡന്റ് ഹുസ്ന നജീബ്, ജനറൽ സെക്രട്ടറി നജ്മ ശരീഫ് എന്നിവർ ഷിഫാ അൽ ജസീറ സ്പോൺ ചെയ്ത ക്യാഷ് പ്രൈസ് വിതരണം ചെയ്തു. യൂത്ത് ഇന്ത്യ പ്രെസിഡന്റ നജീബ് സി.കെ പരിപാടിയിൽ സംബന്ധിച്ചു.  നവാൽന്റെ ഖിറാഅതോടെ ആരംഭിച്ച പരിപാടിയിൽ ഐവ ഗേൾസ് വിങ്ങ് കൺവീനർ ഷമീറ ഖലീൽ സ്വാഗതം പറഞ്ഞു.​