മൈത്രി ലൈഫ് കെയർ ഇഫ്താർ സംഗമം നടത്തി

ആലപ്പുഴ: ജമാഅത്തെ ഇസ് ലാമിയുടെ ജില്ലാ തല സേവന സംരംഭമായ മൈത്രി ലൈഫ് കെയർ പദ്ധതിക്ക് കീഴിൽ ഇഫ്താർ സംഗമം നടത്തി. ഡോക്ടർമാരും, രോഗികളും, ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു, മൈത്രി ഭവനിൽ നടന്ന പരിപാടിയിൽ ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി റമദാൻ സന്ദേശം നടത്തി. ലൈഫ് കെയർ പദ്ധതി ഡയറക്ടറും മെഡിക്കൽ കോളേജ് ഡെ. സൂപ്രണ്ടുമായ ഡോ.അബ്ദുൽ സലാം അധ്യക്ഷനായിരുന്നു. ഡോ. നെടുമുടി ഹരികമാർ, ഡോ.ഷെറിൻ ,ടി.എ.ഫയാസ്, ആർ.ഫൈസൽ, ഹസൻ കുഞ്ഞ്, അനൂഷ് അബ്ദുല്ല, പി.എ. അൻസാരി എന്നിവർ സംസാരിച്ചു.

ചിത്രം
ജമാഅത്തെ ഇസ് ലാമി സേവന സംരംഭമായ മൈത്രി ലൈഫ് കെയർ പ്രോഗ്രാം സംഘടിപ്പിച്ച രോഗികളുടെയും ഡോക്ടർമാരുടെയും ഇഫ്താർ സംഗമത്തിൽ മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുൽ സലാം സംസാരിക്കുന്നു.