ഇഫ്​താർസംഗമം നടത്തി

കാഞ്ഞങ്ങാട്: ഹിറാ മസ്ജിദും ജമാഅത്തെ ഇസ്‌ലാമി പ്രാദേശികനേതൃത്വവും സംയുക്തമായി ഇഫ്താർസംഗമം സംഘടിപ്പിച്ചു. രാഷ്ട്രീയ-മത-സാംസ്കാരിക മേഖലയിലുള്ള നിരവധിപേർ പെങ്കടുത്തു. സമകാലിക സാഹചര്യത്തിൽ മതനിരപേക്ഷതക്ക് ശക്തിപകരാൻ ഇഫ്താർ കൂട്ടായ്മകളിലൂടെ കഴിയുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കെ. കുഞ്ഞിരാമൻ എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർമാൻ വി.വി. രമേശൻ, കാസർകോട് എ.ഡി.എം അംബുജാക്ഷൻ, ഫാ. മാത്യു ആലേങ്കാട്, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, എ.കെ. നാരായണൻ, ഡോ. കുമാർ, സി.കെ. ശ്രീധരൻ, അഡ്വ. പി. അപ്പുക്കുട്ടൻ, അഡ്വ. പി. നാരായണൻ, ജെ.ഡി.യു ജില്ല പ്രസിഡൻറ് എ.വി. രാമകൃഷ്ണൻ, വ്യാപാരി വ്യവസായി നേതാവ് സി. യൂസഫ് ഹാജി, അരവിന്ദൻ മാണിക്കോത്ത്, ഡോ. സി. ബാലൻ, അജയ്കുമാർ കോടോത്ത്, സാജിദ് മവ്വൽ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ മഹമൂദ് മുറിയനാവി, എൻ. ഉണ്ണികൃഷ്ണൻ, മഹമൂദ് മുറിയനാവി, കൗൺസിലർമാരായ എച്ച്. റംഷീദ്, കെ. സന്തോഷ്, അജാനൂർ ഗ്രാമപഞ്ചായത്തംഗം അബ്ദുൽ കരീം, പ്രസ്ഫോറം സെക്രട്ടറി ഇ.വി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹിറാ മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് ബെസ്റ്റോ അധ്യഷത വഹിച്ചു. റഫീഖ് നദ്വി റമദാൻ സന്ദേശം നൽകി. മുഹമ്മദ് ഫാറൂഖ് അൻസാരി ഭഗൽപൂർ ഖിറാഅത്ത് നടത്തി. ടി. മുഹമ്മദ് അസ്‌ലം സ്വാഗതവും സി.എച്ച്. ഇബ്രാഹീം മാസ്റ്റർ നന്ദിയും പറഞ്ഞു.

കൊച്ചി

കൊച്ചി: ജമാഅത്തെ ഇസ്ലാമി എറണാകുളം ഏരിയ വനിത വിഭാഗം നടത്തി. എറണാകുളം ഏരിയ പ്രസിഡൻറ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഖുർആനിൽനിന്ന് ജി.െഎ.ഒ ജില്ല പ്രസിഡൻറ് അബീന മൻസൂർ അവതരിപ്പിച്ചു. എറണാകുളം ഏരിയ വനിത കൺവീനർ സൗദ ഫൈസൽ സ്വാഗതം പറഞ്ഞു. ദഅ്വ മസ്ജിദ് ഇമാം ബഷീർ മുഹ്യിദ്ദീൻ ഇഫ്താർ സന്ദേശം നൽകി. ലിൻറ, ലിജാമണി, നിദിയ, ഡോ. വാസന്തി, സജിനി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. എറണാകുളം ഏരിയ സെക്രട്ടറി ഷഹന ഖമറുദ്ദീൻ നന്ദി പറഞ്ഞു.