ഫാസിസത്തിനെതിരെ പൊതുഇടങ്ങളെ ശക്തിപ്പെടുത്തണം 

കൊണ്ടോട്ടി: ഫാസിസത്തെ പ്രതിരോധിക്കാൻ പൊതുഇടങ്ങളെ ശക്തിപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ കമ്മിറ്റി നടത്തിയ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു.  ടി.വി ഇബ്രാഹിം എം.എൽ.എ ഉത്ഘാടനം ചെയ്തു.  അഷ്‌റഫ് മടാൻ, കെ.പി ഹുസൈൻ, സമീർ വടുതല, കെ.എ മൊയ്‌തീൻ കുട്ടി, കെ.ടി റഹ്മാൻ തങ്ങൾ, റിട്ട. എ.ഡിഎം   ബാലകൃഷ്ണക്കുറുപ്പ്, എൻ.വി തുറക്കൽ, പി.പി അബ്ദുൽ ഖാദർ, വിനയകുമാർ, ബാലകൃഷ്ണൻ ഒളവട്ടൂർ,  സീതി കെ. വയലാർ,  മുസ്തഫ മുണ്ടപ്പലം, പി.പി എ മജീദ്, സലാം തറമ്മൽ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പി.കെ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കെ. അബ്ദുസലാം സ്വാഗതവും കെ. ഹനീഫ നന്ദിയും പറഞ്ഞു.