യൂത്ത്ഫോറം സൗഹൃദ ഇഫ്താര്‍ മീറ്റ് 

ദോഹയിലെ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കായി യൂത്ത്ഫോറം സൗഹൃദ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പരസ്പരം സ്നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ ഇഫ്താര്‍ മീറ്റുകള്‍ പോലുള്‍ല കൂടിച്ചേരലുകള്‍ കൊണ്ട് സാധിക്കുമെന്ന് ഇഫ്താര്‍ മീറ്റിനു മുന്നോടിയായി നടന്ന സൗഹ്രുദ സംഗമം അഭിപ്രായപ്പെട്ടു.   അസഹിഷ്ണുതക്കും വിദ്വേഷങ്ങള്‍ക്കുമെതിരെ സഹവര്‍ത്തിത്തത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തി പ്രതിരോധം തീര്‍ക്കാന്‍ കലാ സാംസ്കാരിക രംഗത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.  
സുനില്‍ പെരുംബാവൂര്‍, ബാവ വടകര, സലാം കോട്ടക്കൽ, സാന്ദ്ര രാമചന്ദ്രൻ, കമൽ കുമാർ, ഹരിദാസ് ത്രിശൂർ‌, കൃഷ്ണൻ മുംബൈ, മജീദ്‌ നാദാപുരം, ഫൈസൽ അരീക്കാട്ടയിൽ , സുഹാസ്‌ പാറക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. യൂത്ത്ഫോറം പ്രസിഡണ്ട് എസ്.എ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്ലം ഇരാറ്റുപേട്ട സ്വാഗതം പറഞ്ഞു.