അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ കുവൈത്ത്; പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴിയില്‍ നടത്തി വരുന്ന അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ കുവൈത്ത് കഴിഞ്ഞ അധ്യയന വര്‍ഷത്തെ െ്രെപമറി പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു. അല്‍മദ്രസതുല്‍ ഇസ്‌ലാമിയ ഫര്‍വാനിയയിലെ നവാല്‍ ഫര്‍ഹീന്‍ അഫ്‌സല്‍ 98% മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. അല്‍മദ്രസതുല്‍ ഇസ്‌ലാമിയ ഫഹാഹീലിലെ ഹലീമ ഹന ഷംസീറും അല്‍മദ്രസത്തുല്‍ ഇസ്‌ലാമിയ ഫര്‍വാനിയയിലെ ഹനീന്‍ ഖലീലുര്‍ഹ്മാനും 95.25% മാര്‍ക്ക് നേടി രണ്ടാം റാങ്ക് പങ്കിട്ടെടുത്തു. അല്‍മദ്രസത്തുല്‍ ഇസ്‌ലാമിയ ഫഹാഹീലിലെ സുന്ദ്‌സ് നജീബ് 95.08% മാര്‍ക്ക് നേടി മുന്നാം റാങ്ക് കരസ്ഥമാക്കി. നാല് മദ്രസകളില്‍ നിന്ന് 35 വിദ്യാര്‍ത്ഥികള്‍ പ്രൈമറി പൊതു പരീക്ഷ എഴുതിയതില്‍ ഒന്‍പതു പേര് A+ കരസ്ഥമാക്കി. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. വിജയികളെ വിദ്യാഭ്യാസ ബോര്‍ഡ് ഡയരക്ടര്‍ കെ.എ സുബൈര്‍ അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം അതാത് മദ്രസ പ്രിന്‍സിപ്പാള്‍മാരുമായി ബന്ധപെട്ടാല്‍ ലഭിക്കും.
കെ.ഐ.ജി വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ രണ്ടു ഇംഗ്ലീഷ് മീഡിയം മദ്രസ്സകള്‍ അടക്കം ആറു മദ്രസ്സകള്‍ കുവെത്തിലെ സ്വബാഹിയ, സാല്‍മിയ, ഹവല്ലി അബ്ബാസിയ ഫര്‍വാനിയ ഖൈത്താന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തി വരുന്നു. മത വിജ്ഞാനീയങ്ങള്‍ക്കൊപ്പം മാതൃഭാഷാ പഠനവും കൂടി ലക്ഷ്യം വെച്ചുള്ള ഈ മദ്രസ്സകളില്‍ 1200 അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. മജ്‌ലിസുത്തഅലീമില്‍ ഇസ്‌ലാമി കേരളയുടെ സിലബസ്സും പാഠപുസ്തകങ്ങളുമാണ് ഇവിടെ അവലംബിക്കുന്നത്. യോഗ്യരായ അധ്യാപകരും കലാ, കായിക, വൈജ്ഞാനിക പ്രോത്സാഹ്നങ്ങളും മത്സരങ്ങളും കെ.ഐ.ജി മദ്രസയെ വ്യത്യസ്തമാക്കുന്നു. മദ്രസാ വിദ്യാര്‍ഥികളില്‍ ഖുര്‍ആന്‍ പഠനത്തിനും അറബി ഭഷാ പരിജ്ഞാനത്തിനും മുഖ്യ ഊന്നല്‍ നല്‍കുന്നു. പുതിയ അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ സെപ്റ്റംബര്‍ രണ്ടാം വാരം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 67714948 എന്ന നമ്പരില്‍ ബന്ധപെടുക.