ജുനൈദിന് വേണ്ടി എസ്.ഐ.ഒ മയ്യിത്ത് നമസ്കാരം നിർവ്വഹിച്ചു

കാസർകോഡ്: ഹരിയാനയിൽ ഗോ രക്ഷാ ഭീകരർ കൊലപ്പെടുത്തിയ 16 കാരൻ ഹാഫിള് ജുനൈദിന് വേണ്ടി ജില്ലയിൽ വിവിധ ഇടങ്ങളിൽ എസ്.ഐ.ഒ പെരുന്നാൾ നമസ്കാരാനന്തരം മയ്യിത്ത് നമസ്കാരം നിർവ്വഹിച്ചു. കുഞ്ചത്തൂർ സഫ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശംസീർ എ.പി നേതൃത്വം നൽകി.എസ്.ഐ.ഒ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി റാസിഖ് മഞ്ചേശ്വരം, ജില്ലാ സമിതി അംഗം മുസഫർ കുമ്പള, യൂണിറ്റ് പ്രസിഡന്റ് ആതിഫ്, ഇർഷാദ്, അമൻ, ഇജാസ്‌, ഇസ്ഹാഖ്, മുഹ്സിൻ, ഇഖ് വാൻ തുടങ്ങിയവർ പങ്കെടുത്തു. ജുനൈദിന് വേണ്ടി വ്യത്യസ്ത പ്രതിഷേധ പരിപാടികൾ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്നും ഇത്തവണ പെരുന്നാൾ ഫാസിസ്റ്റ് ആക്രമണത്തിന്റെ ഇരകളോടൊപ്പം നിന്ന് 'സമരപ്പെരുന്നാളാ'യി ആഘോഷിക്കുമെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു.