സൗഹൃദക്കൂട്ടങ്ങൾ കൊണ്ട് ഫാസിസത്തിന് പ്രതിരോധം തീർക്കണം. -ശിഹാബ് പൂക്കോട്ടൂർ

പൂക്കോട്ടൂർ: ദലിത്- മുസ്ലിം മതന്യൂനപക്ഷങ്ങളിൽ ഭീതി വിതച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഫാഷിസത്തെ, മതങ്ങളുടെ ആഘോഷവേളകളിൽ സൗഹൃദ കൂട്ടങ്ങൾ ബോധപൂർവ്വം സംഘടിപ്പിച്ചു കൊണ്ട് പ്രതിരോധം തീർക്കേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. 
ജമാഅത്തെ ഇസ്ലാമി വള്ളുവമ്പ്രം ഏരിയ സംഘടിപ്പിച്ച പെരുന്നാൾ സൗഹൃദക്കൂട്ടം ഉദ്ഘാടനം ചെയ്ത് സൗഹൃദ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ അനിൽദാസ്, ചാത്തൻ മാസ്റ്റർ, രാഹുൽ, അനിൽകുമാർ, ശരീഫ്, മുഹമ്മദ് മാസ്റ്റർ പുല്ലാര, അബൂബക്കർ മാസ്റ്റർ, അമീൻ അഹ്സൻ, അലി അശ്റഫ്, മുഹമ്മദ് അമീൻ, സ്വാബിർ മുതിരിപറമ്പ്, ഷഫീഖ് അഹ്മദ്, സതീഷ്, ശശി പള്ളിമുക്ക്, ടി.വി.മൊയ്തീൻ കുട്ടി, എസ്. അലി മാസ്റ്റർ, ജലീൽ മോങ്ങം തുടങ്ങിയവർ സംസാരിച്ചു.  ഏരിയാ പ്രസിഡണ്ട് സി. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അബ്ദുന്നാസർ നന്ദി പറഞ്ഞു.