മുസ്‌ലിം, ദളിത് വേട്ട: വര്‍ഗീയ ഭീകരതക്കെതിരെ സാഹോദര്യ സംഗമം

ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന മുസ്‌ലിം, ദളിത് വേട്ടക്കും വര്‍ഗീയ ഭീകരതക്കെതിരെ ജമാഅത്തെ ഇസ്‌ലാമി കേരള കോഴിക്കോട്ട് അരയിടത്ത് പാലത്ത് സാഹോദര്യസംഗമം സംഘടിപ്പിക്കുന്നു. 2017 ജൂലൈ 10 വൈകുന്നേരം 4.30 മുതല്‍ 9.00 മണിവരെയാണ് ഫാഷിസത്തിനെതിരെ സാഹോദര്യകവചമൊരുക്കുന്നത്. 
ജമാഅത്തെ ഇസ്‌ലാമി അമീര്‍ അധ്യക്ഷത വഹിക്കുന്ന സംഗമത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തക റാണാ അയ്യൂബ് , പാര്‍ലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ് എന്നിവരും സംബന്ധിക്കും. ചരിത്രകാരനായ എം.ജി.എസ് നാരായണന്‍, ഇ.കെ. വിജയന്‍ എം.എല്‍.എ, കെ.ഇ.എന്‍, കെ.പി. രാമനുണ്ണി, ഒ. അബ്ദുറഹ്മാന്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, കല്പറ്റ നാരായണന്‍, കെ.അംബുജാക്ഷന്‍, ടി.ഡി. രാമകൃഷ്ണന്‍, പി.സുരേന്ദ്രന്‍, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ഇ.കെ. അഹ്മദ് കുട്ടി, മുജീബുറഹ്മാന്‍ കിനാലൂര്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.കെ. കൊച്ച്, എ. പി. അബ്ദുല്‍ വഹാബ്, വീരാന്‍ കുട്ടി, ബാലചന്ദ്രന്‍ വടക്കേടത്ത്, ഗ്രോ വാസു, സി.കെ. അബ്ദുല്‍ അസീസ്, ശിഹാബുദ്ദീന്‍ പൊയ്തും കടവ്, പി.കെ. പാറക്കടവ്, കെ.കെ. ബാബുരാജ്,അഡ്വ. പി.എ. പൗരന്‍, മണമ്പൂര്‍ രാജന്‍ ബാബു, മമ്മദ് കോയ, ശൈഖ് മുഹമ്മദ് കാരകുന്ന്, ടി.കെ. അശ്‌റഫ്, എ.റഹ്മത്തുന്നിസ, പി.എം. സ്വാലിഹ്, അഫീദ അഹ്മദ്, സി.ടി. സുഹൈബ് എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും.