നീതി നടപ്പിലാക്കേണ്ട ഭരണകൂടം അനീതിക്ക് നേതൃത്വം നൽകുന്നു: അമീൻ മമ്പാട്

വടക്കാങ്ങര: രാജ്യത്ത് നീതി നടപ്പിലാക്കേണ്ട ഭരണകൂടം അനീതിക്ക് നേതൃത്വം നൽകുകയാണെന്ന് എസ്‌.ഐ.ഒ മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം അമീൻ മമ്പാട്. അതിനുള്ള എല്ലാ പിന്തുണയും സഹായവും സംഘ്പരിവാർ ശക്തികൾക്ക് ഭരണകൂടം വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. "ജുനൈദ്: ഫാഷിസം പിടിമുറുക്കുന്നു" തലക്കെട്ടിൽ എസ്‌.ഐ.ഒ വടക്കാങ്ങര യൂനിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്‌.ഐ.ഒ വടക്കാങ്ങര സൗത്ത് യൂനിറ്റ് പ്രസിഡന്റ് നാസിഹ് അമീൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ മിൻഹാജ് നന്ദി പറഞ്ഞു. പ്രതിഷേധ സംഗമത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിന് സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് നബീൽ അമീൻ, സെക്രട്ടറിമാരായ ഫർദാൻ ഹുസൈൻ, പി.കെ ബാസിൽ, ആദിൽ ഹുസൈൻ, നിബ്റാസ്, നജീബ്, ഫഹദ്, ഫാരിസ് എന്നിവർ നേതൃത്വം നൽകി.