ശാന്തപുരം ഹജ്ജ് ക്യാമ്പ്

മലപ്പുറം: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഹാജിമാര്‍ക്ക് വേണ്ടി ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ഹജ്ജ് ക്യാമ്പ് ജൂലൈ 5, ബുധന്‍ രാവിലെ 9.30 മുതല്‍ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ഓഡിറ്റോറിയത്തില്‍ നടക്കും. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, ഇല്യാസ് മൗലവി, സലീം മമ്പാട്, എം.സി. നസീര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. ക്യാമ്പിന്റെ തല്‍സമയം വീക്ഷിക്കാന്‍ https://www.facebook.com/jihmalappuram എന്ന ലിങ്കില്‍ സൗകര്യമുണ്ടായിരിക്കുന്നതാണ്. അന്വേഷണങ്ങള്‍ക്ക് 9745167609, 0483 2735127 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.