ഫാഷിസ്റ്റ് നിലപാട് ഇന്ത്യന്‍ മതേതരത്വത്തിന് ആപത്ത് വി.ടി. അബ്ദുല്ല കോയ

കൊല്ലം: ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളും ദളിത് പിന്നാക്ക പീഡനങ്ങളും നൂറ്റാണ്ടുകളായി ഇന്ത്യ കാത്തുസൂക്ഷിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ വി.റ്റി.അബ്ദുല്ല കോയ. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രാദേശിക നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയയിരുന്നു അദ്ദേഹം. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ ഫാഷിസ്റ്റുകളുടെ ഒത്താശയോടെ നടക്കുന്ന ഇത്തരം ചെയ്തികള്‍ ഏതെങ്കിലും ഒരു വി1ാഗത്തിന്റെ പ്രശ്‌നമല്ല. മറിച്ച്, ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കപ്പെടാന്‍ കാരണമായിത്തീരുന്ന വിപത്താണ്. അതുകൊണ്ടുതന്നെ ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കേണ്ടത് രാജ്യനിവാസികളുടെ ബാധ്യതയാണ്. 

തന്‍സീര്‍ ലത്തീഫ്, ഡോ.റ്റി.എ.ഷാഹുല്‍ ഹമീദ്, റ്റി.എം. ശരീഫ്, ആലുവ അബ്ദുസ്സലാം, ഇസ്മാഈല്‍ ഖനി, ഇ.കെ.സിറാജ് എന്നിവര്‍ സംസാരിച്ചു. ജില്ല പ്രസിഡന്റ് പി.എച്ച്.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ സ്വാഗതവും അനീഷ് യൂസുഫ് നന്ദിയും പറഞ്ഞു.