ടി .പി സെൻകുമാന്റെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ : മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം- ജമാഅത്തെ ഇസ്‌ലാമി

തിരുവനന്തപുരം : മുൻ ഡി .ജി .പി സെൻകുമാർ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളിൽ മുഖ്യമന്ത്രി   നിലപാട് വ്യക്തമാക്കണമെന്ന്  ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു . സംഘപരിവാർ ഭാഷയിൽ തികച്ചും  അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഒരു സമുദായത്തിനെതിരെ   ഉന്നയിച്ചിരിക്കുന്നത്. ഹൈകോടതി തള്ളികളഞ്ഞ ലവ് ജിഹാദ് സംസ്ഥാനത്തുണ്ടന്നു പറയുന്നത് ഒരു സാധാരണക്കാരനല്ല. ഈ സർക്കാർ ഭരിക്കുന്ന സമയങ്ങളിൽ തന്നെ സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഒരാളാണ്, അതിനാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ  നിലപാട് അറിയാൻ ജനങ്ങൾക്ക് താൽപ്പര്യം ഉണ്ട് .

ഈ വിഷയത്തിൽ സെൻകുമാറിനെതിരെ പലരും രേഖാമൂലം പരാതി നൽക്കിട്ടുണ്ട് , അടിയന്തിരമായി അനേഷണം നടത്തി  സെൻകുമാറിനെതിരെ കേസ് എടുക്കണമെന്നും  ജമാത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ മത  സൗഹാർദ്ദം തകർക്കുന്ന ഇത്തരം അടിസ്ഥാന രഹിത ആരോപങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ കേരളത്തിലെ മതേതരസമൂഹം ശക്തമായി പ്രതികരിക്കണമെന്നും  ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യോഗത്തിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റെ എച്ച് . ഷഹീർ മൗലവി അദ്ധ്യക്ഷത വഹിച്ചു , ജില്ലാ സെക്രട്ടറി എ . അൻസാരി , എം മെഹബൂബ് , എന്നിവർ സംസാരിച്ചു