അ​ടി​യ​ന്ത​രാ​വ​സ്​​ഥ കാ​ല​ത്ത്​ ഇ​ന്ദി​ര ഗാ​ന്ധി​ക്ക്​ ഏ​റ്റ പ​രാ​ജ​യ​മാ​ണ്​ മോ​ദി​യെ​യും കാ​ത്തി​രി​ക്കു​ന്നത്

നമ്മുടെ വേദിയില്‍ സാംസ്‌കാരിക കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായ ധാരാളം ബഹുമാന്യര്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഭീതിജനകമായ സാഹചര്യത്തില്‍ ഇതുപോലെ വലിയൊരു കൂട്ടായ്മ സംഘടിപ്പിച്ച ജമാഅത്തെ ഇസ്‌ലാമിയെ സമ്പൂര്‍ണ്ണമായി അഭിനന്ദിക്കുവാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുകയാണ്. കഴിഞ്ഞ രണ്ടര മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ മുഴുവന്‍ ഭീതിജനകമായ ഒരന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ആസൂത്രിതമായി ഇവിടെ നടക്കുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച ഉടനെ പ്രത്യേകിച്ച് മഹാത്മാഗാന്ധിയുടെ വധത്തിന് ശേഷം ഇന്ത്യയിലെ ജനങ്ങള്‍ പുച്ഛിച്ച് തള്ളിയ ആര്‍.എസ്.എസ് എന്ന പ്രസ്ഥാനത്തെ ഇന്ന് ഏറ്റവുമധികം അതിനെ പ്രകീര്‍ത്തിക്കുവാനും സമൂഹ മധ്യത്തില്‍ മതിപ്പുണ്ടാക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മത്സരിച്ച് നടക്കുകയാണ്.

ഗാന്ധി വധത്തിന് ശേഷം ജനങ്ങള്‍ തിരസ്‌കരിച്ചവര്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ അധികാരം അവരാണ് നിയന്ത്രിക്കുന്നു എന്ന മട്ടില്‍ എന്ന മട്ടിലേക്കെത്തിയിരിക്കുന്നു. നരേന്ദ്രമോഡി കഴിയുന്നതും ഒന്നും സംസാരിക്കുന്നില്ല. വിദേശ പര്യാടനം നടത്തുമ്പോള്‍ അവിടെയുള്ള വിദേശ ഇന്ത്യക്കാരെ മുഴുവന്‍ വിളിച്ചു കൂട്ടി ഘോരഘോരം മോഡി പ്രസംഗിക്കും. നല്ലൊരു പ്രാസംഗികനാണ് മോഡി. നല്ലൊരു നടനാണ് മോഡി. പാര്‍ലമെന്റില്‍ വന്നാല്‍ തന്നെ മുമ്പില്‍ വന്നിരുന്ന് കുറച്ച് സമയം കഴിയുമ്പോള്‍ അദ്ദേഹം മടങ്ങിപ്പോവും. പക്ഷെ അവിടെ വന്നിരുന്നു നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നത് ആരെങ്കിലും മതേതരത്വത്തിന് വേണ്ടി സംസാരിച്ചാല്‍, അല്ലെങ്കില്‍ അവരെ വിമര്‍ശിച്ചാല്‍- വിമര്‍ശിക്കുന്നവരോട് പാകിസ്ഥാനിലേക്ക് പോകൂ എന്നാക്രോശിക്കുന്ന എം.പി.മാരുടെ ഒരു പടയെ അവര്‍ സൃഷ്ടിച്ചിരിക്കുന്നു. 'ഇന്ത്യയില്‍ ജനിച്ചവരാണ് ഞങ്ങള്‍, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍, ഈ രാജ്യം വിട്ട് ലോകത്തൊരു സ്ഥലത്തും ഞങ്ങള്‍ പോവില്ല, ഈനാട് ഞങ്ങടെ നാടാണ്' എന്ന് നെഞ്ചത്ത് കൈവച്ച് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  യോഗി ആദിത്യനാഥിനെ പോലെ, സാക്ഷി മഹാരാജിനെ പോലെ, തനി വര്‍ഗീയത പ്രഖ്യാപിക്കുന്നവരെ എല്ലാവരെയും അറിയിക്കുവാന്‍ ആഗ്രഹിക്കുന്നു.

സോഷ്യല്‍ മീഡിയ കണ്ടാല്‍ നമ്മള്‍ ഞെട്ടിപ്പോവും- രണ്ടും കയ്യും കെട്ടിയിട്ട് പട്ടിയെ തല്ലുന്നത് പോലെ മുസ്‌ലിം ചെറുപ്പക്കാരെ ഇവിടെ തല്ലുന്നു. എന്തൊരു ഭയങ്കരമായ ആക്രമണമാണ് നടക്കുന്നത്. ഇഷ്ടമില്ലാത്തവരുടെയെല്ലാം തച്ചുടക്കുന്ന ഒരു സമ്പ്രദായം. അതിനെതിരായി ഒന്ന് പ്രതിരോധിക്കുവാന്‍ ഒരു മൊട്ട് സൂചി പോലും എടുക്കാത്തവരെയാണ് ഭീകരവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. ഇന്ന് ഇതാണ് ഗതിയെങ്കില്‍ മുസ്‌ലിംകളെ ഒതുക്കിക്കളഞ്ഞാല്‍ നാളെ മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ അവരുടെ ടാര്‍ജറ്റിലേക്ക് വരും. ആ ടാര്‍ജറ്റ് ആര്‍.എസ്.എസ് സംഘം അടുത്ത സെറ്റപ്പിലേക്ക് മാറ്റി വെച്ചിരിക്കുന്നു. അവരുടെ ഈ നികൃഷ്ടമായ ഈ നീക്കങ്ങള്‍ ഇന്ത്യ മുഴുവന്‍ കാണുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ വിഡ്ഢികളൊന്നുമല്ല. രാഷ്ട്രീയ ഇന്നും പഠിച്ചു കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ പറയട്ടെ, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ മതവിശ്വാസികളും മതേതരത്വ വിശ്വാസികളാണ്. ഒരൊഴുക്കിനങ്ങനെ അവര്‍ പോയതാണ്. അവര്‍ മടങ്ങി വരാന്‍ അധികം സമയം വേണ്ട. അടിന്തരാവസ്ഥ കാലഘട്ടം കഴിഞ്ഞ് ഇലക്ഷന്‍ നടക്കുമ്പോള്‍ ഇന്ദിരാഗാന്ധി തോല്‍ക്കുമെന്ന് ഒരു ഇന്റലിജന്റ്‌സും പറഞ്ഞില്ല, അവസാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇന്ദിരാഗാന്ധി വരെ തോറ്റു. കോണ്‍ഗ്രസ് ദയനീയമായ പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. ഞാനിവിടെ നിന്നു കൊണ്ട് പ്രവചിക്കട്ടെ, അതേ പരാജയം ശ്രീ നരേന്ദ്രമോഡി ഇന്ത്യയില്‍ ഏറ്റു വാങ്ങേണ്ടി വരുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. 

ടീസ്റ്റ സെറ്റല്‍വാദാണ് ഇവിടെ ഉദ്ഘാടന പ്രസംഗം നടത്തിയത്. അവര്‍ക്കുണ്ടാവുന്ന പീഢനങ്ങളെന്താണ്? എത്ര കള്ളക്കേസുകളാണ് അവര്‍ക്കെതിരായിട്ട് കൊണ്ടു വന്നത്? സത്യം പറഞ്ഞാല്‍ ടി.വി. ചര്‍ച്ചകളില്‍ ചെല്ലുമ്പോള്‍ കാണുന്നത് ആര്‍.എസ്.എസ് എന്നു പറഞ്ഞാല്‍ വലിയൊരു ഫാഷനാക്കി മാറ്റി അതിന്റെ പിന്നാലെ നടക്കുന്ന ഒരു സാഹചര്യമുണ്ടാവുന്നു. ഞാന്‍ എന്‍.ഡി.ടി.വിയിലെ ഒരു ചര്‍ച്ച കാണുമ്പോള്‍ നിഥി രാസ്താ എന്നു പേരുള്ള ആ ചെറുപ്പക്കാരിയായ ജേണലിസ്റ്റ് ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അവിടെ സമ്പദ് മഹാഭദ്ര എന്ന ബിജെപിയുടെ സ്‌പോക് പേഴ്‌സണ്‍ അനാവശ്യമായ സംസാരം നടത്തിയപ്പോള്‍ നിഥി രാസ്താന്‍ പറഞ്ഞു. വേണ്ട, ഇവിടെയത് പറയേണ്ട. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാനിത് പറയുമെന്നാണ്, നിങ്ങള്‍ക്കൊരജണ്ടയുണ്ട് എന്ന് പറഞ്ഞപ്പോള്‍ നിതി രാസ്താന്‍ പറഞ്ഞു. 'ദിസ് ഇസ് മൈ ഷോ, യു ഗോ ഔട്ട്'! അങ്ങിനെ പറയാനുള്ള തന്റേടമുള്ള യുവതികള്‍ ഇന്ത്യയിലുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. പക്ഷെ, ഇരുപത്തിനാല് മണിക്കൂറിനകം എന്‍.ഡി.ടി.വിയുടെ ഉടമസ്ഥനായ പ്രണായ് റോയിയുടെ വീടുകളും ആ ടി.വിയുടെ ഓഫീസുകളും മുഴുവന്‍ റൈഡ് ചെയ്തു. വല്ലാത്തൊരന്തരീക്ഷം ഇവിടെ സൃഷ്ടിക്കുകയാണ്. കേരളത്തില്‍ നമ്മള്‍ സുസംഘടിതരാണ്. എം.ജി.എസ്.നാരാണനെ പോലെ മഹാന്മാരായ ചരിത്രകാരന്മാരും ബുദ്ധിജീവികളും എഴുത്തുകാരും ഇവിടെ വാച്ച് ഡോഗ് പോലെ ഈ സമൂഹത്തെ നോക്കുന്നുണ്ട്. ആ നോക്കുന്നവര്‍ക്കുള്ള എല്ലാ വിധ സാഹചര്യവും ഉണ്ടാക്കുവാന്‍ ജമാഅത്തെ ഇസ്‌ലാമി പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നുണ്ട് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

ഈ സമീപകാലത്ത് റിട്ടയര്‍ ചെയ്ത അത്യുന്നതമായ പദവിയിലിരുന്ന ഒരു പോലീസ് ഡി.ജി.പി. ഇസ്‌ലാമിനെ കുറിച്ച് പറയുന്നത് കേട്ട് നമ്മളൊക്കെ ഞെട്ടിപ്പോയി. മുസ്‌ലിം എന്നു പറഞ്ഞാല്‍ അമുസ്‌ലിംകളെ വധിച്ച് സ്വര്‍ഗത്തില്‍ പോവണമെന്ന് ആഗ്രഹിക്കുന്നവാരണ് എന്നു പോലും അദ്ദേഹം പറഞ്ഞു. സത്യം പറഞ്ഞാല്‍ ശ്രീ സെന്‍കുമാറിനെ കുറിച്ച് ഞാന്‍ അങ്ങിനെയൊന്നും വിചാരിച്ചിരുന്നില്ല. പക്ഷെ, ഇന്നദ്ദേഹം കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഒരു ഇന്റര്‍നാഷണല്‍ കമ്മ്യൂണലിസ്റ്റാണ് അദ്ദേഹമെന്ന് രാജ്യത്തിന് മുമ്പില്‍ പ്രൂവ് ചെയ്തിരിക്കുന്നു. അതു പോലെയുള്ള ആളുകള്‍ ഈ നാട്ടിലുള്ളത് അപശബ്ദങ്ങള്‍ മാത്രമാണ്. മൊത്തത്തില്‍ അതല്ല സ്ഥിതി. കേരളത്തില്‍ മാത്രമായിട്ട് നില്‍ക്കരുത്. ഐ.എസ്.എന്ന് പറയുന്ന പ്രസ്ഥാനം ഇസ്‌ലാമല്ല;  മുസ്‌ലിം സമുദായവുമായി ഒരു ബന്ധവുമില്ല. ഐ.എസിന്റെ ഭീകരതക്കെതിരെ ആദ്യമായി ഒരു സമ്മേളനം നടത്തിയത് ജമാഅത്തെ ഇസ്‌ലാമി ആണ് എന്ന് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതില്‍ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള അവസരവും എനിക്ക് ലഭിച്ചു. നമ്മള്‍ തള്ളിക്കളഞ്ഞ, ലോക മുസ്‌ലിംകള്‍ മുഴുവന്‍ തള്ളിക്കളഞ്ഞ ഐ.എസ്. എന്ന് പറയുന്ന പ്രസ്ഥാനത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് നിങ്ങളെല്ലാം അതാണ് എന്ന് പറഞ്ഞ് കൊണ്ട് ആടിനെ പട്ടിയാക്കുവാനുള്ള ശ്രമം ഇവിടെ നടക്കുന്നു. ആട്ടിറച്ചി സൂക്ഷിക്കാന്‍ വയ്യ. പോത്തിറച്ചി സൂക്ഷിക്കാന്‍ ഫ്‌ലൈറ്റില്‍ കോഴി പോലും കോഴിയിറച്ചി വേണ്ട എന്ന രീതിയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. 

നല്ല ലക്ഷണങ്ങള്‍ ഈ സമൂഹത്തില്‍ നാം കാണുന്നുണ്ട്. സെന്‍ കുമാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ, ഞാന്‍ വളരെ ബഹുമാനിക്കുന്ന ദുഷന്‍ ദിവെ എന്ന അഭിഭാഷകനിന്ന് പറഞ്ഞത്, ഇതാണ് അദ്ദേഹത്തിന്റെ മനസ്സിലിരിപ്പെങ്കില്‍ ഞാനാ കേസില്‍ ഹാജരാകുമായിരുന്നില്ല എന്നാണ്. അങ്ങിനെ പറയാന്‍ ധൈര്യമുള്ള അഭിഭാഷക ചക്രവര്‍ത്തിമാര്‍ ജീവിക്കുന്ന ഈ രാജ്യത്ത്, ഗാന്ധിഡി ജനിച്ച ഈ രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിയ ഈ രാജ്യത്ത്, മതേതര പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിയ ഈ രാജ്യത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടനാ ചാതുര്യം കേരളത്തില്‍ മാത്രമായി ഒതുക്കി നിര്‍ത്താതെ അത് വളര്‍ന്ന് പന്തലിക്കുവാനും ധൈര്യത്തോടുകൂടി, ഈമാനോടു കൂടി അടിയുറച്ച് നിന്നു കൊണ്ട് നേരിടുക. പ്രാര്‍ഥനയോടെ..

(വർഗീയ ഭീകരതക്കെതിരെ - ജമാഅത്തെ ഇസ്‌ലാമി കേരള സംഘടിപ്പിച്ച സാഹോദര്യ സംഗമത്തിൽ നടത്തിയ പ്രഭാഷണം)
പ്രഭാഷണത്തിന്റെ വീഡിയോ കാണാം.....