ആര്‍.എസ്.എസ് അജണ്ടകള്‍ ഒക്കെ തന്നെയും കാറ്റില്‍ പറത്തി മുന്നേറുക

ഇന്നത്തെ ഈയൊരു സംഗമം കേരളം മാത്രമല്ല ഇന്ത്യന്‍ ജനത മുഴുവന്‍ ആഗ്രഹിക്കുന്ന ഒരു സംഗമമാണ്. ഇന്ത്യാ രാജ്യത്ത് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന നമ്മുടെ പൗരാവകാശങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ഒരു മറുപടിയായി കൊണ്ടാണ് ഇത്തരം സംഗമങ്ങള്‍ ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യം എല്ലാവരുടെയും രാജ്യമാണ്. നമ്മുടെ ഭരണഘടന ഇവിടെ എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള സ്വാതന്ത്ര്യവും അവകാശവും നല്‍കിയിരിക്കുന്നു. ആ അവകാശങ്ങളൊക്കെ തന്നെയും ദിനേന ഇവിടെ ഇല്ലായ്മ ചെയ്യുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്. നമ്മള്‍ ബഹുസ്വരത എന്ന രീതിയില്‍ അഭിമാനത്തോടെ പറയുമ്പോഴും ഏകസ്വരമായി അജണ്ടകള്‍ നടപ്പില്‍ വരുത്തുന്ന രീതിയിലേക്ക് പോയികൊണ്ടിരിക്കുകയാണ്. 

നമ്മുടെ വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും, ഭക്ഷ്യരീതിയുടെയും ദാമ്പത്യജീവിതത്തിന്റെ കാര്യം മുതല്‍ മരണക്കിടക്കയില്‍ വരെ  ഫാഷിസ്റ്റ് ചിന്ത അടിച്ചേല്‍പ്പിച്ച് നമ്മെ ഭീതിപ്പെടുത്തുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. കുറെ വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഗോ രക്ഷ രാഷ്ട്രീയത്തിന്റെ പേരില്‍ ദാദ്രിയിലെ അഖ്‌ലാഖും പെഹ്‌ലുഖാനും ജുനൈദുമടക്കം ഒരുപാട് ഇരകള്‍ നമ്മുടെ രാജ്യത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജുനൈദിന്റെ സഹോദരന്‍ ഹാശിം മുസ്‌ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ ഇവിടെ വരികയുണ്ടായി. ഒരു ദിവസം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. വളരെ വികാരപരമായ രംഗങ്ങളാണ് അവിടെ പോയ നമ്മുടെ സഹോദരങ്ങളൊക്കെയും വിവരിച്ചു തന്നത്. ഒരു സാധാരണ പൗരന് ഒരു ട്രയിനില്‍ പോലും യാത്ര ചെയ്യാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങള്‍. അവരുടെ അവകാശ നിഷേധങ്ങള്‍ നമ്മള്‍ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. സ്വതന്ത്രമായി നടക്കാന്‍ പോലും കഴിയാത്ത രീതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. സ്വത്വബോധത്തിന്റെ പേരില്‍ ഇവിടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. അങ്ങിനെയുള്ള ഒരു സംസ്‌കാരം ഇവിടെ വളര്‍ന്നു വരുമ്പോള്‍ ഇതിനെതിരെ പോരാടേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഈ സദസ്സ് അതിന് ഉദാഹണരണമാണ്. എല്ലാ വിശ്വാസികളും ഇവിടെയുണ്ട്. നമ്മുടെ രാജ്യത്തിന്റെ നന്മക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത്. 

'നോട്ട് ഇന്‍ മൈ നെയിം' എന്ന പേരില്‍ ഡല്‍ഹിയില്‍ നടത്തിയിട്ടുള്ള പ്രതിഷേധ സംഗമം ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടിയായിരുന്നു. ഇന്ത്യന്‍ പൗരന്മാരുടെ ഇത്തരത്തിലുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ ഇവിടെ ഒറ്റപ്പെടുന്ന ന്യൂനപക്ഷങ്ങളായിട്ടുള്ള സമൂഹം, ദളിതരുടെ അവസ്ഥ എത്രത്തോളം ഭീതിജനകമാണെന്ന് നാം ആലോചിച്ചു നോക്കേണ്ടതുണ്ട്. ആ ഒരു രീതിയില്‍ ഇത്തരത്തിലുള്ള ജനമനസ്സുകളെ ഒന്നിച്ചിരുത്തികൊണ്ട് നല്ല രീതിയില്‍ വിവേകപരമായ രീതിയില്‍ നമ്മള്‍ നേരിടേണ്ടതുണ്ട്. ഐഡിയോളജിക്കല്‍ രീതിയിലാണ് നമ്മള്‍ നേരിടേണ്ടത്. നമ്മുടെ പ്രധാനമന്ത്രി ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ഇസ്രയേല്‍ സന്ദര്‍ശിച്ചത്. ഇസ്രയേല്‍ ലോകം തന്നെ, പ്രത്യേകിച്ചും മുസ്‌ലിം രാജ്യങ്ങള്‍ എന്നും ശത്രുതയോടുകൂടി കൂടി കാണുന്ന രാജ്യമാണ് ഇസ്രയേല്‍. ഞാനും ഇസ്‌ലാമിന്റെ ശത്രുവാണെന്ന രീതിയിലുള്ള ഐക്യദാര്‍ഢ്യമാണ് അവിടെ നടത്തിയിട്ടുള്ളത്. രാജ്യത്ത് നാം അറിയാതെ കടുന്നു വരുന്ന ആര്‍.എസ്.എസ് അജണ്ടകള്‍ ഒക്കെ തന്നെയും കാറ്റില്‍ പറത്തി മുന്നേറാന്‍ ഐക്യത്തോടുകൂടി എല്ലാവരും ഒരുമിപ്പിക്കണമെന്ന് അഭ്യാര്‍ഥിക്കുന്നു.

വീഡിയോ കാണുക:

: