പാരാപ്ലീജിയ രോഗികൾക്ക് കമ്പ്യൂട്ടർ കൈമാറി

പടന്ന: നട്ടെല്ലിന് ക്ഷതം സംഭവിച്ച് അരക്കുതാഴെ തളർന്നവർക്ക് കമ്പ്യൂട്ടറും കോഴ്സ് സർട്ടിഫിക്കറ്റും കൈമാറി. പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെയും ഐ.സി.ടി ഇംഗ്ലീഷ് സ്കൂളി​െൻറയും ആഭിമുഖ്യത്തിൽ കഴിഞ്ഞ മേയിൽ ഐ.സി.ടി സ്‌കൂളിൽ സംഘടിപ്പിച്ച 14 ദിവസത്തെ സ്വയം തൊഴിൽ പരിശീലന ക്യാമ്പിൽ പങ്കെടുത്ത് ഫോട്ടോഷോപ്പ് ഡിസൈനിങ് കോഴ്സ് പൂത്തിയാക്കിയവർക്കാണ് കോഴ്സ് സർട്ടിഫിക്കറ്റും കമ്പ്യൂട്ടറും കൈമാറിയത്. പരിപാടി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജാനകി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.സി. ബഷീർ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.മുജീബുറഹ്മാൻ കമ്പ്യൂട്ടറുകൾ കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഫൗസിയ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ചടങ്ങിൽ പങ്കെടുത്തവർക്ക് ചന്തേര എസ്.ഐ കെ.വി ഉമേശൻ പെരുന്നാൾ ഉപഹാരം കൈമാറി. സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ വീൽചെയർ കൈമാറ്റം നടത്തി. പാരപ്ലീജിയ സ്റ്റേറ്റ് കോഒാഡിനേറ്റർ സിദ്ദീഖ് കളന്തോട്ട്, ജമാഅത്തെ ഇസ്ലാമി തൃക്കരിപ്പൂർ ഏരിയ പ്രസിഡൻറ് എൻ. ഇസ്ഹാഖലി, ബഷീർ ശിവപുരം, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല ജനറൽ സെക്രട്ടറി വി.കെ. ജാസ്മിൻ, എ.കെ.ഡബ്ല്യു.ആർ.എസ് സംസ്ഥാന പ്രസിഡൻറ് സന്തോഷ് മാളിയേക്കൽ, ഐ.സി.ടി സെക്രട്ടറി ടി.എം.സി. അബ്ദുൽ ഖാദർ, ഐ.സി.ടി സ്കൂൾ പ്രിൻസിപ്പൽ യു.സി. സാദിഖ് എന്നിവർ സംസാരിച്ചു. പി.എസ്. അബ്ദുല്ലക്കുഞ്ഞി സ്വാഗതവും ടി.കെ. നൂറുദ്ദീൻ നന്ദിയും പറഞ്ഞു.