കണ്ണൂര്‍ അഭയ ഫൗണ്ടേഷന് പെരുന്നാള്‍ഫണ്ട് കൈമാറി

കണ്ണൂര്‍: കോടിയേരി മലബാര്‍ കാന്‍സര്‍ സ​െൻററിലെത്തുന്ന രോഗികള്‍ക്കും സഹായികൾക്കും താമസസൗകര്യവും ഭക്ഷണവും നൽകുന്ന അഭയ ഫൗണ്ടേഷനുവേണ്ടി ചെറിയ പെരുന്നാള്‍ദിവസം ജില്ലയിലെ മസ്ജിദ് കൗണ്‍സിലിനു കീഴിലുള്ള പള്ളികളില്‍നിന്ന് പിരിച്ചെടുത്ത ഫണ്ട് കൈമാറി. മസ്ജിദ് കൗൺസിൽ ജില്ല കണ്‍വീനര്‍ കെ.പി. അബ്ദുല്‍ അസീസ് അഭയ ഫൗണ്ടേഷന്‍ സെക്രട്ടറി പി.എം. അബ്ദുന്നാസറിന് തുക കൈമാറി. ചടങ്ങില്‍ ജമാഅത്തെ ‍ഇസ്‍ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് അധ്യക്ഷതവഹിച്ചു.