ഡയാലിസിസ് സെന്ററിന് ഫണ്ട് കൈമാറി 

കൊണ്ടോട്ടി: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ബ്ലോക്ക് ഡയാലിസിസ് സെൻററിലേക്ക് കൊണ്ടോട്ടി മസ്ജിദുൽ ഇഹ്സാ ൻ കമ്മിറ്റി ശേഖരിച്ച സംഖ്യ ഖത്തീബ് സമീർ വടുതല  ഡയാലിസിസ് സെന്റർ പബ്ലിക് റിലേഷൻസ് ഓഫിസർ സലീം പുതിയറക്കലിന് കൈമാറി.   കെ.കെ അഹമ്മദ്‌കുട്ടി അധ്യക്ഷത വഹിച്ചു.  പി. പി അബ്ദുൽഖാദർ, നൗഷാദ് ചുള്ളിയൻ, കെ.പി മൊയ്തീൻകുട്ടി, പി. അബ്ദുൽ റഷീദ്, കെ. ഉമ്മർ എന്നിവർ സംസാരിച്ചു.