ഖുർആൻ സ്ററഡി സെന്റർ വാർഷിക പരീക്ഷയുടെ ജില്ലാ തല ഫലങ്ങൾ പ്രഖ്യാപിച്ചു.

പാലക്കാട്: ഖുർആൻ സ്ററഡി സെന്റർ വാർഷിക പരീക്ഷയുടെ ജില്ലാ തല ഫലങ്ങൾ പ്രഖ്യാപിച്ചു. പ്രിലിമിനറി ഒന്നാം വർഷം, അയിഷാബി എ കോയ (കാരക്കാട്), ഫഹീമ എം എ (ഒറ്റപ്പാലം), ഫർഹാൻ എം എ (ഒറ്റപ്പാലം) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ നേടി.
പ്രിലിമിനറി രണ്ടാം വർഷം, ആബിദ മുഹമ്മദ് ബഷീർ ( വരോട്), സുബൈദ പി (പേഴുംകര), അസ്മ എച്ച് (ഒറ്റപ്പാലം) എന്നിവർ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
പ്രൈമറി മൂന്നാം വർഷം, ശഹീറ വി (വല്ലപ്പുഴ), സൈഫുന്നിസ  സി കെ (വല്ലപ്പുഴ), നജ്മ പി കെ (ഒതളൂർ)  എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്  സ്ഥാനങ്ങൾ നേടി.
പ്രൈമറി നാലാം വർഷം, ശക്കീല സി ടി (ചെർപ്പുളശ്ശേരി), ആരിഫ പി കെ (ചെർപ്പുളശ്ശേരി), റസിയ മുഹമ്മദ് (പടിഞ്ഞാറങ്ങാടി) എന്നിവർ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
സെക്കന്ററി രണ്ടാം വർഷം, സഹ് ല   ഇ കെ (കൊടുമുണ്ട), ആബിദ സി എം ( നടുവട്ടം),  റുഖിയ കെ ടി ( കിഴായൂർ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. 'ഇസ്ലാമിക സമൂഹം' വകുപ്പ് കൺവീനർ മുസ്തഫ മാസ്റ്റർ, ഖുർആൻ സ്ററഡി സെന്റർ ജില്ലാ കോ ഓർഡിനേറ്റർ കെ.എം. ഇബ്രാഹീം എന്നിവർ അറിയിച്ചു. പരീക്ഷാ പ്രവർത്തനങ്ങൾക്ക്, സ്വഫിയ്യ ശറഫിയ്യ, ബശീർ ഹസൻ നദ് വി, നൗഷാദ് മുഹ് യുദ്ദീൻ, മുഹമ്മദലി മാസ്ററർ, അബ്ദുസ്സലാം മൗലവി എന്നിവർ നേതൃത്വം നൽകി.