നേതൃത്വങ്ങളുടെ അപചയം- സംഘടനകളെ നശിപ്പിക്കും. പി.പി അബ്ദു റഹ് മാൻ പെരിങ്ങാടി

ആലപ്പുഴ : സമൂഹത്തെ മുന്നോട്ട് നയിക്കാൻ സംഘടനാ നേതൃത്വങ്ങൾക്കാവണമെന്ന് ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി പി.പി.അബ്ദുറഹ്മാൻ പെരിങ്ങാടി പറഞ്ഞു. നേതൃത്വങ്ങൾക്ക് അപചയമുണ്ടാകുമ്പോൾ അത് സംഘടനകളുടെ പ്രവർത്തനങ്ങളെ തന്നെ ബാധിക്കും. പ്രവർത്തകരെ വിശ്വാസത്തിലെടുത്ത് സാമൂഹ്യമായി ഇടപെടാൻ കഴിയണം. ജമാഅത്തെ ഇസ് ലാമി പ്രാദേശിക ഭാരവാഹികളുടെ ക്യാമ്പ് ഉത്ഘാടനം ചെയ്യുകയായിരുന്നു. സംഘടനകൾ തമ്മിൽ ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുമ്പോൾ അത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അബു ഫൈസൽ, ജില്ലാ ജനറൽ സെക്രട്ടറി നവാസ് ജമാൽ, സെക്രട്ടറിമാരായ മുഹമ്മദ് റാഫി, യു.ഷൈജു, സമിതിയംഗങ്ങളായ കെ എസ് അഷ്റഫ് , എസ്.മുജീബ് റഹ് മാൻ എന്നിവർ സംസാരിച്ചു.