മലർവാടി മദ്റസ യൂണിറ്റ് സംസ്ഥാന തല ഉദ്ഘാടനം

പാലക്കാട് : മജ് ലിസ് അഫ് ലിയേഷനികളിലുള്ള മദ്റസകളിൽ മലർവാടി ബാലസംഘം     യൂണിറ്റ് രൂപീകരണത്തിന് റ സംസ്ഥാന തല ഉദ്ഘാടനം 2017 ജൂലൈ 26 ന്. രാവിലെ ആറിന് പുതുപള്ളിത്തെരുവ്  അൽ മദ്‌റസത്തുൽ ഇസ് ലാമിയയിൽ ജമാഅത്തെ ഇസ് ലാമി  ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹകീം നദ് വി ഉദ്ഘാടനം നിർവഹിക്കും. മലർവാടി - ടീൻ ഇന്ത്യ സംസ്ഥാന രക്ഷാധികാരി അബ്ബാസ് കൂട്ടിൽ അധ്യക്ഷത വഹിക്കും. മലർവാടി ബാലസംഘം സംസ്ഥാന കോർഡിനേറ്റർ മുസ്തഫ മങ്കട, മദ്റസ പാലക്കാട് റീജിയൻ അക്കാദമിക് കൗൺസിൽ പ്രസിഡന്റ് ബഷീർ പുലാപ്പറ്റ, അൽ മദ്റസത്തുൽ ഇസ് ലാമിയ സ്വദ്ർ മുഅല്ലിം അബ്ദു ശുക്കൂർ മൗലവി,മലർവാടി മദ്റസ യൂണിറ്റ് സംസ്ഥാന കൺവീനർ നൗഷാദ് ആലവി, മലർവാടി ജില്ലാ കോർഡിനേറ്റർ സക്കീർ ഹുസൈൻ എന്നിവർ പങ്കെടുക്കും.