ഹജ്ജ് പഠന ക്യാമ്പ് കോഴിക്കോട്ട്

ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഹജ്ജ് പഠന ക്യാമ്പ് ആഗസ്റ്റ് 2 ബുധൻ രാവിലെ 9.30 മുതൽ കോഴിക്കോട് ചെറൂട്ടി റോഡിലെ എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും.ജമാഅത്തെ ഇസ് ലാമി സംസ്ഥാന അമീർ ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഇല്ല്യാസ് മൗലവി, വി.പി.ബഷീർ , റഫീഖ് റഹ് മാൻ മൂഴിക്കൽ , വി.പി.ഷൗക്കത്തലി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകളെടുക്കും. ദീർഘകാലം ഹജ്ജും ഉംറയും മക്കയും മദീനയുമെല്ലാം പരിചയമുള്ള പ്രമുഖരായ പണ്ഢിതരാണ് ക്ലാസുകൾ നയിക്കുന്ധത് എന്നത് കൊണ്ട് ഹജ്ജിന് പോവാനൊരുങ്ങുന്നവർക്ക് ഏറെ ഉപകാരപ്പെടും ഈ ക്യാമ്പ്.