ഹജ്ജ് പഠന ക്ലാസും ഹാജിമാര്‍ക്ക് യാത്രയയപ്പും

ഈരാറ്റുപേട്ട: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന് പുറപ്പെടുന്നവര്‍ക്കായി ജമാഅത്തെ ഇസ്ലാമി ഈരാറ്റുപേട്ട ഏരിയയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പും ഹജ് പഠന ക്ലാസും സംഘടിപ്പിച്ചു. 2017 ജൂലൈ 29 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് അല്‍ മനാര്‍ സകൂളില്‍ നട ന്ന പരിപാടിയില്‍ ജമാ അത്തെ ഇസ് ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം ജനാബ യൂസുഫ് ഉമരി സന്ദേശം നല്‍കി പി.എസ് എ കരീം സ്വാഗതവും, ജില്ലാ സെക്രട്ടറി എം  സൈഫുദ്ധീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹക്കിം പി.എസ് ബഷീര്‍ കെ.പി തുടങ്ങിയവര്‍ സംസാരിച്ചു ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റ് പി.എസ്. അഷ്റഫ് അദ്ധ്യക്ഷനായിരുന്നു.