സ്​കോളർഷിപ്​ വിതരണം നടത്തി

കോഴിക്കോട്: പീപ്ൾസ് ഫൗണ്ടേഷനും ബൈത്തുസകാത്ത് കേരളയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ചെയ്തു. കോഴിക്കോട് ഹിറ സ​െൻററിൽ ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. നിയമം, മീഡിയ, സിവിൽ സർവിസ് തുടങ്ങിയ മേഖലകളിൽ പഠിക്കുന്നവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായവർക്കാണ് സ്കോളർഷിപ് നൽകുന്നത്. പീപ്ൾസ് ഫൗണ്ടേഷൻ േപ്രാജക്ട് കോഒാഡിനേറ്റർ ഹനീഫ കപ്പാട് സ്വഗതം പറഞ്ഞു. ആഷിഖ്, കെ.വി. റാഷിദ്, ഫൈസൽ, പി.എച്ച്. റാഷിദ് എന്നിവർ നേതൃത്വം നൽകി.