ഉത്സവച്ഛായയിൽ ഭവനങ്ങൾ കൈമാറി

വല്ലപ്പുഴ: പള്ളികൾ ജനങ്ങളുടെ പ്രശ്നപരിഹാര കേന്ദ്രങ്ങളും നിർഭയത്തി​ന്റെ ഇടങ്ങളുമാകണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. വല്ലപ്പുഴ മസ്ജിദുന്നൂർ സകാത് കമ്മിറ്റി മാട്ടായയിൽ നിർമിച്ചുനൽകിയ അഞ്ച് വീടുകളുടെ സമർപ്പണം നിർവഹിച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനേഴര സെന്റ് സ്ഥലത്ത് ഒരു കുടുംബത്തിന് മൂന്ന്  സെന്റിൽ ആറ് ലക്ഷം രൂപ വരുന്ന വീടുകളാണ് നിർമിച്ച് നൽകിയത്.