​​​​​​​അബ്ദുല്‍ ഹകീം നദ്‌വിയെ ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗമായി നിയമിച്ചു

അബ്ദുല്‍ ഹകീം നദ്‌വിയെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന മജ്‌ലിസ് ശൂറാ അംഗമായി നിയമിച്ചു. സംസ്ഥാനത്തെ ജമാഅത്ത് അംഗങ്ങളുടെ അഭിപ്രായമാരാഞ്ഞ ശേഷം അഖിലേന്ത്യാ അമീര്‍ ജലാലുദ്ദീന്‍ ഉമരിയാണ് ശൂറാ അംഗമായി നിയമിച്ചത്. നിലവില്‍ സംഘടനയുടെ പാലക്കാട് ജില്ലാ പ്രസിഡണ്ടായ അബ്ദുല്‍ ഹക്കീം തളിക്കുളം ഇസ്‌ലാമിയാ കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്. പ്രബോധനം സബ് എഡിറ്റര്‍, സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം,ഒമാന്‍ കേരള ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ്, ഫറോക്ക് ഇര്‍ഷാദിയാ കോളജ് അധ്യാപകന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം, എം ഇ എസ് കോളജ് പൊന്നാനി, ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമ ലഖ്‌നൗ എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.