ജമാഅത്തെ ഇസ് ലാമി മേഖല പ്രവർത്തക കൺവെൻഷൻ

പാലക്കാട്:  ജമാഅത്തെ ഇസ് ലാമി ജില്ല കമ്മിറ്റി അഞ്ച് ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന മേഖല പ്രവർത്തക കൺവെൻഷനുകൾക്ക് നടത്തുന്നു. ആദ്യഘട്ട  കൺവൻഷനിൽ തൃത്താല, പട്ടാമ്പി, ചെർപ്പുളശേരി ഏരിയകളിലെ പ്രവർത്തകർ പട്ടാമ്പി ചോലക്കൽ ഓഡിറ്റോറിയത്തിൽ രാവിലെ പത്ത് മണിക്കും രണ്ടാം ഘട്ട  കൺവൻഷനിൽ അലനല്ലൂർ, മണ്ണാർക്കാട് ഏരിയകളിലെ പ്രവർത്തകർ ചങ്ങലീരി ഇർഷാദ് സ്കൂളിൽ  ഉച്ചക്ക് രണ്ട് മണിക്കും പങ്കടുക്കണം. 27 ന് നടക്കുന്ന മൂന്നാം ഘട്ട മേഖലാ കൺവൻഷനിൽ രാവിലെ പത്ത് മണിക്ക് മൗണ്ട്സീന പത്തിരിപ്പാലയിൽ ഒറ്റപാലം, പത്തിരിപ്പാല ഏരിയകളിലെ പ്രവർത്തകരും നാലാം ഘട്ട കൺവൻഷനിൽ ഉച്ചക്ക് രണ്ട് മണിക്ക് ആലത്തൂർ മോഡൽ സെൻറർ സ്ക്കൂളിൽ ചിറ്റൂർ, കൊല്ലങ്കോട്, ആലത്തൂർ, തരൂർ ഏരിയകളിലെ പ്രവർത്തകരും അഞ്ചാം ഘട്ട മേഖലാ കൺവൻഷനിൽ  വൈകീട്ട് അഞ്ച് മണിക്ക് പാലക്കാട് സിത്താര ഓഡിറ്റോറിയത്തിൽ ഒലവക്കോട്, പാലക്കാട് ഏരിയയിലെ പ്രവർത്തകരും പങ്കെടുക്കേണ്ടതാണ്. ജമാഅത്തെ ഇസ്‌ലാമി  അമീർ എം.ഐ. അബ്ദുൽ അസീസ്,  അസി. അമീർ പി.മുജീബുറഹ്മാൻ, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സംസ്ഥാന കൂടിയാലോചന സമിതിയംഗങ്ങളായ ഹമീദ് വാണിയമ്പലം, അബ്ദുൽ ഹകീം നദ് വി, ജില്ലാ വൈസ്. പ്രസി. ബഷീർ ഹസൻ നദ് വി, സെക്രട്ടറി നൗഷാദ് മുഹിയുദ്ദീൻ എന്നിവർ സംസാരിക്കും.